ഹൈദരാബാദ്: വെസ്റ്റ് ഇൻഡീസിനെതിരായ നാലാം ട്വന്റി20യിൽ ഇന്ത്യയ്ക്ക് തോൽവി വഴങ്ങേണ്ടി വന്നെങ്കിലും മലയാളി താരം സഞ്ജു സാസംണിന്റെ തകർപ്പൻ പ്രകടനം ഏറെ ചർച്ചയായിരുന്നു. ട്വന്റി20 അന്താരാഷ്ട്ര ക്രിക്കറ്റിൽ 100 സിക്സറുകൾ തികയ്ക്കുന്ന ആറാമത്തെ ഇന്ത്യൻ ബാറ്ററെന്ന നേട്ടമാണ് സഞ്ജു സ്വന്തമാക്കിയത്. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ വെറും 23 പന്തിൽ 56 റൺസടിച്ചാണ് താരം റെക്കോർഡ് നേട്ടത്തിലെത്തിയത്.
248 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് സഞ്ജു നൽകിയത്. ആറ് ഫോറും നാല് സിക്സറും ഉൾപ്പെട്ടതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. 243.48 ആയിരുന്നു സഞ്ജുവിന്റെ സ്ട്രൈക്ക് റേറ്റ്. ട്വന്റി20 അന്താരാഷ്ട്ര ക്രിക്കറ്റിൽ 102 സിക്സറുകളാണ് സഞ്ജുവിന്റെ പേരിലുള്ളത്. രോഹിത് ശർമ (205), സൂര്യകുമാർ യാദവ് (179), അഭിഷേക് ശർമ (141), ഹാർദിക് പാണ്ഡ്യ (126), വിരാട് കൊഹ്ലി (124) എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയ മറ്റ് ഇന്ത്യൻ താരങ്ങൾ.
ഈ വർഷം 24 മത്സരങ്ങളിലും ഇന്നിംഗ്സുകളിലുമായി 687 റൺസാണ് സഞ്ജു സ്വന്തമാക്കിയിട്ടുള്ളത്. കഴിഞ്ഞ ട്വന്റി20 ലോകകപ്പിലും സഞ്ജു ശ്രദ്ധേയ പ്രകടനമാണ് നടത്തിയത്. ഇന്ത്യയുടെ മൂന്നാം ട്വന്റി20 ലോകകപ്പ് കിരീടനേട്ടത്തിൽ താരത്തിന്റെ പ്രകടനം നിർണായകമായിരുന്നു. ട്വന്റി20 അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇതുവരെ 76 മത്സരങ്ങൾ കളിച്ച സഞ്ജു 68 ഇന്നിംഗ്സുകളിൽനിന്നായി 1,719 റൺസ് നേടിയിട്ടുണ്ട്. മൂന്ന് സെഞ്ച്വറികളും പത്ത് അർദ്ധ സെഞ്ച്വറികളുമാണ് സഞ്ജുവിന്റെ സമ്പാദ്യം.
Indian batter Sanju Samson scored a quickfire 56 off just 23 balls against West Indies in the fourth T20I in Hyderabad, despite India's defeat. He became the sixth Indian batter to reach 100 sixes in T20 internationals, taking his tally to 102. Samson has scored 1,719 runs in 76 T20I matches, including three centuries and ten half-centuries.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |