SignIn
Kerala Kaumudi Online
Thursday, 05 November 2026 8.05 AM IST

സ്റ്റേഡിയങ്ങൾ ഉപയോഗിക്കാൻ പദ്ധതി : മന്ത്രി ജെനീഷ്  

s

തിരുവല്ല : കേരളത്തിലെ ഏത് സ്റ്റേഡിയവും ആർക്കും ഡിജിറ്റൽ കാർഡ് മുഖേന ഉപയോഗിക്കാൻ കഴിയുന്ന പദ്ധതി പരിഗണയിലാണെന്ന് കായികമന്ത്രി ഒ.ജെ. ജെനീഷ് പറഞ്ഞു. തിരുവല്ല പബ്ലിക് സ്റ്റേഡിയം സന്ദർശിച്ചശേഷം നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ നിരവധി സ്റ്റേഡിയങ്ങളുണ്ട്. തദ്ദേശവകുപ്പിന്റെയും ജല അതോറിറ്റിയുടെയും കോളേജുകളുടെയും സ്‌കൂളുകളുടെയും കൈവശമായി ചിതറിക്കിടക്കുകയാണ് ഇവ. കായികവകുപ്പിന് കീഴിലുള്ള സ്റ്റേഡിയങ്ങളുടെ പരിപാലനം മാത്രമേ വകുപ്പിലൂടെ നടക്കുന്നുള്ളൂ. എല്ലാ സ്റ്റേഡിയങ്ങളും ലൊക്കേറ്റ് ചെയ്യാനും എല്ലാ ആളുകൾക്കും ഉപയോഗിക്കാവുന്ന സൗകര്യങ്ങൾ ഏർപ്പെടുത്താനുമായി ഓപ്പറേഷൻ കളരി എന്ന പദ്ധതിക്ക് കായികവകുപ്പ് തുടക്കംകുറിച്ചു.

സ്ഥലങ്ങൾ ലഭ്യമായ ജില്ലകളിൽ സ്റ്റേഡിയങ്ങളുടെ വികസനത്തിന് എസ്റ്റിമേറ്റ് തയ്യാറാക്കിവരികയാണ്. തദ്ദേശീയരല്ലാത്തവർ ഗ്രൗണ്ട് ഉപയോഗിക്കുമ്പോൾ ചെറിയ തുകകൂടി ഈടാക്കാനും ആലോചിക്കുന്നു. കായിക വിദ്യാർത്ഥികൾക്ക് പഠിക്കാനും സൗകര്യങ്ങൾ ഒരുക്കാനും സ്റ്റേഡിയങ്ങളുടെ പരിപാലനത്തിനുമെല്ലാം ഈ പണവും ഗാലറികളിൽ നിന്നുള്ള പണവും വിനിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. അഡ്വ.വർഗീസ് മാമ്മൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360