SignIn
Kerala Kaumudi Online
Thursday, 05 November 2026 8.04 AM IST

ജൂനിയർ ടീമിന്റെ കോച്ചിംഗ് ക്യാമ്പ് തുടങ്ങി

തിരുവനന്തപുരം : ദേശീയ ജൂനിയർ സ്കൂൾ അ‌ത്‌ലറ്റിക് മീറ്റിനുള്ള കേരളാ ടീമിന്റെ കോച്ചിംഗ് ക്യാമ്പ് കുന്നംകുളം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. മദ്ധ്യപ്രദേശിലെ ശിവപുരയിലെ ശ്രീമന്ത് മാധവറാവു സിന്ധ്യ ഖേൽ പരിസർ ഗ്രൗണ്ടിൽ ഈമാസം 12 മുതൽ 16 വരെ ജൂനിയർ ആൺ കുട്ടികളുടെ മത്സരങ്ങളും പെൺകുട്ടികളുടെ മത്സരങ്ങൾ 19 മുതൽ 23 വരെയും നടത്തപ്പെടും. 29 ആൺകുട്ടികളും 32 പെൺകുട്ടികളും 9 ഒഫീഷ്യൽസും അടങ്ങുന്നതാണ് ടീം. ആൺകുട്ടികളുടെ ടീം നവംബർ 8നും, പെൺകുട്ടികളുടെ ടീം 15 നും മംഗള ലക്ഷദ്വീപ് എക്‌സ്പ്രസിൽ യാത്ര തിരിക്കും. സ്‌പോർട്സ് ആയുർവേദ ടീമും ഒപ്പമുണ്ടാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360