SignIn
Kerala Kaumudi Online
Thursday, 05 November 2026 8.05 AM IST

സുഭദ്ര മികച്ച ത്രീ പോയിന്റ് ഷൂട്ടർ

s

പൂനെ: പൂനെയിൽ സമാപിച്ച 41-ാമത് യൂത്ത് നാഷണൽ ബാസ്‌ക്കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ സുഭദ്ര ജയകുമാറിന് മികച്ച ത്രീ-പോയിന്റ് ഷൂട്ടർ പുരസ്കാരം. ടൂർണമെന്റിലുടനീളം കാഴ്ചവെച്ച മികച്ച പ്രകടന മികവാണ് സുഭദ്രയെ ഈ നേട്ടത്തിന് അർഹയാക്കിയത്, പുരസ്കാരവും 25,000 രൂപ ക്യാഷ് അവാർഡും താരത്തിന് സമ്മാനിച്ചു.

പെൺകുട്ടികളുടെ വിഭാഗത്തിൽ മഹാരാഷ്ട്രയുടെ ശരണ്യ സാവന്തിനൊപ്പമാണ് സുഭദ്ര ഈ ബഹുമതി സംയുക്തമായി പങ്കിട്ടത്.
ലൂസേഴ്സ് ഫൈനലിൽ മഹാരാഷ്ട്രയെ 74–42 ന് തകർത്ത് കേരളം വെങ്കല മെഡൽ സ്വന്തമാക്കിയ മത്സരത്തിലുൾപ്പെ മികച്ച പ്രകടനമാണ് സുഭദ്ര കാഴ്‌ചവച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360