
തിരുവനന്തപുരം: പട്ടികവർഗ വികസന വകുപ്പിന്റെ കീഴിലെ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലെയും പ്രീമെട്രിക്, പോസ്റ്റ്‌മെട്രിക് ഹോസ്റ്റലുകളിലെയും വിദ്യാർത്ഥികളുടെ ഒമ്പതാമത് സംസ്ഥാനതല സ്‌കൂൾ കായികമേള 'കളിക്കളം 2026'ന്റെ പോസ്റ്ററും ഔദ്യോഗിക ഭാഗ്യചിഹ്നവും മന്ത്രി കെ. എ. തുളസി പ്രകാശനം ചെയ്തു.
പി.ആർ.ചേമ്പറിൽ നടന്ന ചടങ്ങിൽ പട്ടികജാതി വകുപ്പ് ഡയറക്ടർ ഡോ. ബിനു ഫ്രാൻസിസ് മന്ത്രിയിൽ നിന്നും ലോഗോ ഏറ്റുവാങ്ങി.
'ജമ്പു' എന്ന മാൻകുട്ടിയാണ് ഔദ്യോഗിക ഭാഗ്യചിഹ്നം. കുട്ടികളുടെ വേഗം, കായികക്ഷമത, ആത്മവിശ്വാസം എന്നിവയുടെ പ്രതീകമായാണ് 'ജമ്പു' എന്ന മാൻകുട്ടിയെ ഭാഗ്യചിഹ്നമായി ആവിഷ്‌കരിച്ചിരിക്കുന്നത്.
20, 21, 22 ദിവസങ്ങളിൽ തിരുവനന്തപുരം കാര്യവട്ടം എൽ.എൻ.സി.പി.ഇ സ്റ്റേഡിയത്തിലാണ് കായികമേള. ആയിരത്തഞ്ഞൂറോളം കായിക പ്രതിഭകൾ പങ്കെടുക്കുന്ന മേളയുടെ ഉദ്ഘാടനം നവംബർ 20ന് നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |