SignIn
Kerala Kaumudi Online
Monday, 14 September 2026 4.37 PM IST

കായിക മാമാങ്കത്തിന് നാളെ കൊടിയേറ്റം

കൊവിഡിന് ശേഷം നടക്കുന്ന ആദ്യ സംസ്ഥാന സ്‌കൂൾ കായികോത്സവം

ഒളിമ്പ്യൻ മുഹമ്മദ് അനസ് ദീപശിഖ തെളിക്കും

2737 മത്സരാർത്ഥികൾ മാറ്റുരയ്ക്കും

തിരുവനന്തപുരം: 64ാമത് സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന് കൊടിയേറാൻ ഇനി ഒരുനാൾ. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം,യൂണിവേഴ്സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിൽ നടക്കുന്ന കായിക മാമാങ്കം നാലു വർഷത്തിന് ശേഷമാണ് തലസ്ഥാനത്തെന്നുന്നത്. കായികോത്സവം നാളെ വൈകിട്ട് ആറിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. അന്നേ ദിവസത്തെ മത്സരങ്ങൾ വൈകിട്ട് അഞ്ചിന് അവസാനിക്കും. ചരിത്രത്തിലാദ്യമായി പകലും രാത്രിയുമായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. തലസ്ഥാനത്തെത്തുന്ന കായിക താരങ്ങളെ മന്ത്രി വി.ശിവൻകുട്ടിയുടെ നേതൃത്വത്തിൽ സ്വീകരിക്കും. അവസാന ദിനമായ ആറിന് വൈകിട്ട് 4.30ന് സമാപന സമ്മേളനം മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്ത് സമ്മാനദാനം നിർവഹിക്കും.

2737 മത്സരാർത്ഥികൾ 98 ഇനങ്ങൾ

സബ് ജൂനിയർ ബോയ്സ് ആൻഡ് ഗേൾസ്,ജൂനിയർ ബോയ്സ് ആൻഡ് ഗേൾസ്,സീനിയർ ബോയ്സ് ആൻഡ് ഗേൾസ് എന്നീ ആറ് കാറ്റഗറികളിലായി 2737 മത്സരാർത്ഥികൾ മാറ്റുരയ്ക്കും. 86 വ്യക്തിഗത ഇനങ്ങളും രണ്ട് ക്രോസ് കൺട്രി മത്സരങ്ങളും പത്ത് ടീം ഇനങ്ങളും ഉൾപ്പെടെ ആകെ 98 ഇനങ്ങൾ

350 ഒഫിഷ്യൽസ്

 മത്സര ഫലങ്ങൾ സ്റ്റേഡിയങ്ങളിലെ ബിഗ് സ്‌ക്രീനിലും,ഓൺലൈനായും അറിയിക്കും.

മത്സരത്തിൽ ഒന്ന്,രണ്ട്,മൂന്ന് സ്ഥാനങ്ങൾ ലഭിക്കുന്ന ജില്ലകൾക്ക് യഥാക്രമം 2.20ലക്ഷം,1.65ലക്ഷം,1.10ലക്ഷം എന്നിങ്ങനെയാണ് സമ്മാനതുക

കാലോചിതമായി സമ്മാന തുക പരിഷ്‌കരിക്കും

ഓരോ വിഭാഗത്തിലെയും വ്യക്തിഗത ചാമ്പ്യൻമാർക്ക് നാല് ഗ്രാം സ്വർണപ്പതക്കം സമ്മാനം.

സംസ്ഥാന റെക്കാഡിടുന്നവർക്ക് 4000 രൂപ വീതം

ഹാമ്മർ ത്രോ,ഷോട്ട് പുട്ട്,ഡിസ്‌കസ് ത്രോ എന്നീ ത്രോയിംഗ് ഇനങ്ങളും കുട്ടികളുടെ വാമിംഗ് അപ് ഏരിയ,ഫസ്റ്റ് കോൾ റൂം എന്നിവയും യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ

ഇരു സ്റ്റേഡിയങ്ങളിലും അലോപ്പതി,ഹോമിയോപ്പതി,ആയൂർവേദം,ഫിസിയോ തെറാപ്പിസ്റ്റ്,ആംബുലൻസ് എന്നീ വിഭാഗങ്ങൾ ഉൾപ്പെടുത്തിയുള്ള മെഡിക്കൽ ടീം

2018 മുതൽ ദേശീയ സ്‌കൂൾ കായികമേളയുടെ റെക്കാഡുകൾ സ്‌കൂൾ ഗെയിംസ് ഫെഡറേഷൻ ഒഫ് ഇന്ത്യാ അപ്‌ഡേറ്റ് ചെയ്യാത്തതിനാൽ ദേശീയ റെക്കാഡ് കണ്ടെത്തുന്നതിന് നിലവിൽ സാഹചര്യമില്ല.

ആദ്യ ദിവസം രാവിലെ 7നും മറ്റെല്ലാ ദിവസങ്ങളിലും രാവിലെ 6.30നും മത്സരങ്ങൾ ആരംഭിക്കും,രാത്രി 8.30 ഓടെ പൂർത്തിയാകും

നഗരത്തിലെ 20 സ്‌കൂളുകളിൽ കായിക താരങ്ങളെ താമസിപ്പിക്കും

താമസയിടങ്ങളിലും ഇരു സ്റ്റേഡിയങ്ങളിലും എല്ലാ സൗകര്യങ്ങളും ലഭ്യമാക്കും.

കുട്ടികളുടെ ഭക്ഷണ വിതരണം ജന.ഹോസ്പിറ്റൽ ജംഗ്ഷനിലെ സെന്റ് ജോസഫ് സ്‌കൂളിൽ

ഒരേ സമയം 800 മത്സരാർത്ഥികൾക്ക് ഭക്ഷണം കഴിക്കാം.

വാമിംഗ് അപ് കഴിഞ്ഞ് താരങ്ങളെ സ്റ്റേഡിയത്തിലെത്തിക്കാൻ വാഹനങ്ങൾ ക്രമീകരിച്ചിട്ടുണ്ട്

രജിസ്‌ട്രേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് മുതൽ എസ്.എം.വി. സ്‌കൂളിൽ രജിസ്‌ട്രേഷൻ ആരംഭിക്കും.

സ്‌പോർട്സ് സ്‌പെസിഫിക്ക് വൊളന്റിയർമാരായി 65 പേർ

രജിസ്‌ട്രേഷൻ പൂർത്തിയാക്കുന്ന മത്സരാർത്ഥികളെ ട്രാൻസ്‌പോർട്ട് കമ്മിറ്റി അക്കോമഡേഷൻ സെന്ററിൽ എത്തിക്കും.

പാലക്കാട് ജില്ല ഏറ്റവും മുന്നിലും മറ്റ് ജില്ലകൾ ആൽഫബെറ്റിക് ഓർഡറിലും ആതിഥേയരായ തിരുവനന്തപുരം ജില്ല അവസാനവുമായി മാർച്ച് പാസ്റ്റിൽ അണിനിരക്കും

കായിക താരങ്ങൾ കേരള,ഇന്ത്യാ,ഖേലോ ഇന്ത്യാ തുടങ്ങിയവ എഴുതിയ ജഴ്സി ധരിക്കാൻ പാടില്ല

ക്രോസ് കൺട്രി മത്സരങ്ങൾ രാവിലെ 6.30ന് ചാക്ക എയർപോർട്ട് റോഡിൽ നിന്നാരംഭിച്ച് സ്റ്റേഡിയത്തിൽ അവസാനിക്കും

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, SCHOOL MEET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360