SignIn
Kerala Kaumudi Online
Saturday, 12 September 2026 4.27 PM IST

ധോണിയുടെ റോൾ ഏറ്റെടുക്കാൻ റെഡി : ഹാർദിക് പാണ്ഡ്യ

hardik

അഹമ്മദാബാദ് : മുൻ നായകൻ മഹേന്ദ്ര സിംഗ് ധോണി തന്റെ കരിയറിന്റെ അവസാന വർഷങ്ങളിൽ കളിച്ചിരുന്നആങ്കർ റോൾ ഏറ്റെടുക്കുവാൻ താൻ തയ്യാറാണെന്ന് കിവീസിനെതിരായ ട്വന്റി ട്വന്റി പരമ്പര നേട്ടത്തിന് ശേഷം ഇന്ത്യൻ നായകൻ ഹാർദിക് പാണ്ഡ്യ വ്യക്തമാക്കി.

ബാറ്റിംഗിൽ സ്ട്രൈക്ക് കൈമാറി പങ്കാളിയെ കൂടുതൽ ആക്രമണാത്മക ഷോട്ടുകൾ കളിക്കാൻ പ്രേരിപ്പിക്കുന്നതായിരുന്നു അവസാന സമയത്ത് ധോണിയുടെ രീതി. പവർഹിറ്ററായിരുന്ന ഹാർദിക് ക്യാപ്ടൻ സ്ഥാനത്തെത്തിയതോടെയാണ് ധോണിയെപ്പോലെ ആങ്കർ ഇന്നിംഗ്സുകൾ കളിക്കാൻ തുടങ്ങുകയായിരുന്നു. ടീമിന് പ്രയോജനപ്രദമാകുന്ന രീതിയിൽ കളിക്കുകയാണ് തന്റെ ലക്ഷ്യമെന്നും ധോണിയുടെ റോൾ ഏറ്റെടുക്കുന്നതിൽ സന്തോഷമേ ഉള്ളൂവെന്നും ഹാർദിക് പറഞ്ഞു.

മൂന്നാം ട്വന്റി ട്വന്റിയിൽ ഹാർദിക് 17 പന്തിൽനിന്ന് 30 റൺസ് നേടി നിർണായകമായ ആങ്കർ ഇന്നിംഗ്സ് കളിക്കുകയും ബൗളിംഗിൽ നാല് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. പരിക്ക് ഭേദമായി കഴിഞ്ഞ വർഷം രാജ്യാന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയതിനു ശേഷം ഹാർദിക് പാണ്ഡ്യയുടെ ബാറ്റിങ് ശൈലിയിൽ വലിയ മാറ്റമാണുണ്ടായത്. മാൻ ഒഫ് ദ സിരീസ് പുരസ്കാരവും ഹാർദിക്കിനായിരുന്നു.

4

ക്യാപ്ടനെന്ന നിലയിൽ നാലാമത്തെ പരമ്പര വിജയമാണ് ഹാർദിക് ഇന്ത്യയ്ക്ക് സമ്മാനിച്ചത്. ഹാർദിക് നയിച്ച എല്ലാപരമ്പരകളിലും ഇന്ത്യ ജേതാക്കളായി.

25

ഹോംഗ്രൗണ്ടുകളിൽ തുടർച്ചയായ 25-ാം പരമ്പര വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 2019ന് ശേഷം ഇന്ത്യ സ്വന്തം മണ്ണിൽ ഒരു ഫോർമാറ്റിലും പരമ്പര തോറ്റിട്ടില്ല. ഇത് ലോക റെക്കാഡാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, HARDIK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360