ന്യൂഡൽഹി: ഞായറാഴ്ച നടക്കാനിരിക്കുന്ന അഫ്ഗാനെതിരെയുള്ള ട്വന്റി20 പരമ്പരയിൽ അന്തിമ ഇലവനിൽ വൈഭവ് സൂര്യവംശിയെയാണോ സഞ്ജു സാംസണെയാണോ ടീമിൽ ഉൾപ്പെടുത്തേണ്ടത് എന്ന ആശയക്കുഴപ്പം തുടരുന്നു.‘ബോയ് വണ്ടർ’ എന്ന വിളിപ്പേരുള്ള വൈഭവിന്റേത് വിട്ടുവീഴ്ചയില്ലാത്ത ആക്രമണോത്സുക ബാറ്റിംഗാണ്. അതേസമയം, അനുഭവസമ്പത്തും അസാധാരണമായ ഷോട്ടുകളും കാഴ്ചവയ്ക്കുന്ന സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം.
അഫ്ഗാനിസ്ഥാനെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്ക്കാണ് ഞായറാഴ്ച അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ തുടക്കമാകുന്നത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ സഞ്ജുവിന് പകരം വൈഭവ് പ്ലെയിംഗ് ഇലവനിൽ ഇടം നേടിയിരുന്നു. എന്നാൽ പരമ്പരയിലെ അവസാന മത്സരത്തിൽ വൈഭവിന് പകരം സഞ്ജുവിനെ ഉൾപ്പെടുത്തുകയായിരുന്നു.
അതേസമയം, സഞ്ജു സാംസൺ–അഭിഷേക് ശർമ സഖ്യമാണ് കൂടുതൽ സ്ഥിരതയുള്ള ട്വന്റി20 ഓപ്പണിംഗ് കൂട്ടുകെട്ടെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ. ഇരുവരും ഇന്ത്യയ്ക്കായി മികച്ച പ്രകടനങ്ങളാണ് നടത്തിയിട്ടുള്ളത്. ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസ് മത്സരങ്ങൾക്കുള്ള അന്തിമ പ്ലെയിംഗ് ഇലവൻ തീരുമാനിക്കുന്നതിന് മുമ്പ് സഞ്ജുവിനും വൈഭവിനും സാദ്ധ്യമാകുന്നത്ര തുല്യ അവസരങ്ങൾ ബിസിസിഐ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മത്സരത്തിന് മുന്നോടിയായുള്ള പരിശീലനത്തിൽ വൈഭവിനേക്കാൾ നിയന്ത്രണത്തോടെയും മെച്ചപ്പെട്ട രീതിയിലുമാണ് സഞ്ജു കളിച്ചത്. നെറ്റ്സിൽ ജസ്പ്രീത് ബുംറയുടെ ബൗളിംഗ് പരീക്ഷണങ്ങൾ വൈഭവിന് കുറച്ച് കടുപ്പമേറിയതായിരുന്നു. തുടർച്ചയായി ടെസ്റ്റ് മത്സരങ്ങളിൽ കളിച്ചതിനെത്തുടർന്നാകാം വൈഭവിന് പരീശീലന സെഷനുകളിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയാതെ പോയതെന്നാണ് ക്രിക്കറ്റ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.
അഫ്ഗാൻ ബൗളർമാർമാരുടെ വേഗത ക്രീസിൽ നിന്നുകൊണ്ട് നേരിട്ട് ഷോട്ടുകൾ കളിക്കുന്ന വൈഭവിന്റെ ശൈലിക്ക് അനുകൂലമാകാനും സാദ്ധ്യതയുണ്ട്. എന്നാൽ മികച്ച ഫോമിലുണ്ടായിരുന്ന സഞ്ജുവിനെ ടീമിൽ നിന്ന് മാറ്റി നിർത്തിയതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. മികച്ച പ്രകടനം കാഴ്ച വയ്ക്കുകയും മൂന്ന് മത്സരങ്ങളിൽ മാത്രം പ്രതീക്ഷിച്ച നിലവാരത്തിൽ എത്താൻ സാധിക്കാതെ പോയതോടെ അദ്ദേഹത്തിനെ മാറ്റി നിർത്തിയത് അനീതിയാണെന്നാണ് പലരും ചൂണ്ടിക്കാട്ടിയത്.
ഇന്നലെ നടന്ന പരിശീലത്തിനിടെ ഇഷാൻ കിഷൻ പരിക്കിനെത്തുടർന്ന് മടങ്ങിയതും കടുത്ത ആശങ്കയാണ് ഇന്ത്യൻ ടീമിന് നൽകുന്നത്. എന്നാൽ മത്സരത്തിൽ നിന്ന് ഇഷാൻ പുറത്താകുകയാണെങ്കിൽ വൈഭവും സഞ്ജുവും ഒരുമിച്ച് പ്ലെയിംഗ് ഇലവനിൽ കളിക്കുന്ന സാഹചര്യമുണ്ടാകാം. ദുലീപ് ട്രോഫിയിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത ഇഷാന്റെ പരിക്ക് ഇന്ത്യയ്ക്ക് തിരിച്ചടിയാണ്.
Confusion persists over whether Sanju Samson or Vaibhav Suryavanshi will feature in India's T20 playing eleven against Afghanistan, with the three-match series starting Sunday. Experts rate Sanju's partnership with Abhishek Sharma highly. Ishan Kishan's recent injury in practice could potentially open up spots for both Samson and Suryavanshi in the final lineup.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |