SignIn
Kerala Kaumudi Online
Monday, 09 November 2026 12.21 AM IST

ക്യാച്ചെടുക്കാൻ പാക് താരങ്ങളുടെ കൂട്ടയോട്ടം; ഒടുവിൽ പന്ത് നിലത്തുവീണു,​ പാകിസ്ഥാന്റെ നാണക്കേട് വൈറൽ

u19asiacup
അണ്ടർ 19 ഏഷ്യാ കപ്പ്

അൽഅമിറാത്ത്: അണ്ടർ 19 ഏഷ്യാ കപ്പിൽ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയ മത്സരത്തിനിടെ അരങ്ങേറിയ രസകരമായ ഫീൽഡിംഗ് പിഴവാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഇന്ത്യൻ ഇന്നിങ്സിന്റെ അവസാന ഘട്ടത്തിൽ പാക് താരങ്ങൾ ക്യാച്ചെടുക്കാൻ നടത്തിയ ശ്രമം കൂട്ടക്കുഴപ്പത്തിൽ കലാശിക്കുകയായിരുന്നു. പന്ത് കൈപ്പിടിയിലൊതുക്കാൻ മൂന്ന് താരങ്ങൾ ഒരേസമയം ഓടിയെത്തിയെങ്കിലും ആർക്കും പന്ത് പിടിച്ചെടുക്കാനായില്ല. മുഹമ്മദ് സയ്യാം എറിഞ്ഞ 45ാം ഓവറിലെ മൂന്നാം പന്തിലായിരുന്നു സംഭവം.

ഇന്ത്യയുടെ നവ്യ പട്ടേലിന്റെ ബാറ്റിൽ പന്ത് തട്ടി ഉയർന്നു. ക്യാച്ചെടുക്കാൻ ആവശ്യമായ സമയം ഫീൽഡർമാർക്ക് ലഭിച്ചിരുന്നെങ്കിലും പാക് താരങ്ങൾക്കിടയിൽ ആശയക്കുഴപ്പം ഉടലെടുത്തു. ബൗളറും വിക്കറ്റ് കീപ്പറും ഉൾപ്പെടെ മൂന്ന് താരങ്ങൾ പന്തിന് പിന്നാലെ ഓടിയെത്തിയെങ്കിലും ആരും ക്യാച്ചെടുത്തില്ല.

ഒടുവിൽ മൂന്ന് താരങ്ങൾക്കും മുന്നിൽ പന്ത് നിലത്ത് വീണു. ഇതോടെ ഫീൽഡർമാർക്കിടയിൽ ചെറിയ വാക്കുതർക്കത്തിനും വഴിയൊരുങ്ങി. പാക് ഫീൽഡിങ്ങിലെ അബദ്ധങ്ങളെ ഓർമിപ്പിക്കുന്നതായിരുന്നു ഈ രംഗമെന്നാണ് സമൂഹമാദ്ധ്യമങ്ങളിലെ ആരാധകരുടെ പ്രതികരണം. നിരവധി ട്രോളുകളും താരങ്ങൾക്കെതിരെ സോഷ്യൽ മീഡിയിയിൽ ഉയർന്നു.

എന്നാൽ മത്സരഫലം വന്നപ്പോൾ പാകിസ്ഥാന് തന്നെയായിരുന്നു സന്തോഷിക്കാൻ വകയുണ്ടായിരുന്നത്. മൂന്ന് വിക്കറ്റിനാണ് പാകിസ്ഥാൻ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 46.3 ഓവറിൽ 208 റൺസിന് ഓൾഔട്ടായി. പാക് ബൗളർമാരുടെ മികച്ച പ്രകടനമാണ് ഇന്ത്യൻ ഇന്നിംഗ്സിന് കടിഞ്ഞാണിട്ടത്. മറുപടി ബാറ്റിംഗിൽ ഹംസ സഹൂറിന്റെ നിർണായക പ്രകടനത്തിന്റെ കരുത്തിൽ പാകിസ്ഥാൻ മൂന്ന് വിക്കറ്റ് വിജയം സ്വന്തമാക്കുകയായിരുന്നു.


English Summary

During an U19 Asia Cup match, a fielding error by Pakistan against India became a social media talking point. Three Pakistani players converged but failed to take a catch in the 45th over of India's innings. Despite the incident, Pakistan ultimately defeated India by three wickets. India was bowled out for 208 runs, which Pakistan successfully chased.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTS, INDIAVSPAKISTAN, U19ASIA CUP, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360