SignIn
Kerala Kaumudi Online
Monday, 15 June 2026 9.23 AM IST

ഫൈനലിന് മുൻപ് ഇന്ത്യൻ ദേശീയ ഗാനം മുഴങ്ങിയപ്പോൾ കണ്ണുനിറഞ്ഞ് ന്യൂസിലാൻഡ് താരം, വീഡിയോ

READ ENGLISH VERSION
ish-sodhi

അഹമ്മദാബാദ്: ന്യൂസിലാൻഡിനെ 96 റൺസിന് കീഴടക്കി ഇന്ത്യൻ ടീം ട്വന്റി- 20 ലോകകപ്പ് കിരീടത്തിൽ മുത്തമിട്ടതിന്റെ ആഹ്ളാദത്തിലാണ് രാജ്യം മുഴുവൻ. കളിയുടെ തുടക്കം മുതൽ വിജയാഘോഷംവരെ വിവിധ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. ഇതിനിടെ വികാരഭരിതമായ ഒരു വീഡിയോയും ശ്രദ്ധനേടുകയാണ്. ഇന്ത്യയുടെ ദേശീയഗാനം സ്റ്റേഡിയത്തിൽ മുഴങ്ങവേ കണ്ണുനിറഞ്ഞുനിൽക്കുന്ന ഒരു ന്യൂസിലാൻഡ് താരമാണിപ്പോൾ ചർച്ചാവിഷയമാകുന്നത്.

അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ടോസിനായി നിരന്ന് നിൽക്കുകയായിരുന്നു ഇന്ത്യൻ ടീമും ന്യൂസിലാൻഡ് ടീമും. ഇതിനിടെ ഇന്ത്യയുടെ ദേശീയ ഗാനം മുഴങ്ങിയപ്പോൾ ന്യൂസിലാൻഡ് അന്താരാഷ്ട്ര താരമായ ഇഷ് സോധി കണ്ണുനിറഞ്ഞ് വികാരഭരിതനായി നിൽക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നത്.

A post shared by Cricket Universe (@cricuniverse)


ന്യൂസിലാൻഡ് ടീമിലെ മികച്ച സ്‌പിൻ ബൗളറാണ് ഇഷ് സോധി. 33കാരനായ ഇഷ് പഞ്ചാബിലെ ലുധിയാനയിലാണ് ജനിച്ചത്. ഇന്ദർബിർ സിംഗ് എന്നാണ് മുഴുവൻ പേര്. നാലാം വയസിൽ കുടുംബത്തോടൊപ്പം ന്യൂസിലാൻഡിലെ പാപാടോട്ടോയിലേയ്ക്ക് കുടിയേറി. 2013ൽ ബംഗ്ളാദേശിനെതിരായുള്ള ടെസ്റ്റ് മത്സരത്തിലൂടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റിലേയ്ക്ക് ചുവടുവച്ചത്.

2014 ജൂലായിൽ വെസ്റ്റ് ഇൻഡീസിനെതിരെ ട്വന്റി20 അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു. 2015 ഓഗസ്റ്റിൽ സിംബാബ്‌വെയ്‌ക്കെതിരെ ന്യൂസിലൻഡിനായി തന്റെ ആദ്യ ഏകദിന മത്സരം കളിച്ചു. 2018ൽ ഐസിസി ടി20 ബൗളർമാരുടെ റാങ്കിംഗിൽ ഒന്നാം സ്ഥാനത്തേക്ക് ഉയർന്നു. 2019 ക്രിക്കറ്റ് ലോകകപ്പിൽ റണ്ണേഴ്‌സ് അപ്പായ ന്യൂസിലൻഡ് ടീമിലും അദ്ദേഹം അംഗമായിരുന്നു. ഇന്ത്യയ്‌ക്കെതിരെ ഏറ്റവും കൂടുതൽ ടി20 വിക്കറ്റുകൾ നേടിയ ന്യൂസിലൻഡ് ബൗളർ എന്ന റെക്കോർഡും സ്വന്തമാക്കി. 25 മത്സരങ്ങളിൽ നിന്ന് 23.80 ശരാശരിയിൽ 30 വിക്കറ്റുകൾ അദ്ദേഹം നേടിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, ISH SODHI, NEWZEALAND, TWENTY20 FINALS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360