SignIn
Kerala Kaumudi Online
Monday, 19 October 2026 3.16 PM IST

ലക്ഷങ്ങൾ വിലയുള്ള ഐഫോണുകൾ കടലിൽ ഒഴുകിനടക്കുന്നു; വാരിക്കൂട്ടി മത്സ്യത്തൊഴിലാളികൾ, വീഡിയോ വൈറൽ

viral-visuals
കടലിൽ ചിതറിക്കിടക്കുന്ന ആഡംബരവസ്‌തുക്കൾ

ടെഹ്‌റാൻ: മീൻപിടിക്കാനായി കടലിലിറങ്ങിയ മത്സ്യത്തൊഴിലാളികൾക്ക് ഐഫോണുകളും ആഡംബര പെർഫ്യൂമുകളും ഉൾപ്പെടെ വിലപിടിപ്പുള്ള വസ്‌തുക്കൾ ലഭിച്ചതായി വിവരം. ഇറാനിയൻ മത്സ്യത്തൊഴിലാളികളാണ് ഹോർമുസ് കടലിൽ ഒഴുകിനടന്ന ചരക്കുപെട്ടികൾ കണ്ടെത്തിയത്. കപ്പലിന്റെ അവശിഷ്‌ടങ്ങൾക്ക് സമീപത്തായി വെള്ളത്തിൽ ഒഴുകിനടക്കുന്ന സാധനങ്ങളുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

കടലിൽ ഒഴുകിനടക്കുന്ന ചരക്കുകൾ കണ്ട മത്സ്യത്തൊഴിലാളികൾ ബോട്ടുകളുമായി സമീപത്തെത്തി അവ ശേഖരിക്കുന്നതും വീഡിയോയിലുണ്ട്. സിംഗപ്പൂർ ആസ്ഥാനമായുള്ള ചരക്കുകപ്പലായ ജിഎഫ്‌എസ് പ്രൈഡ് ഒക്‌ടോബർ 14ന് തീപിടിച്ച് മുങ്ങിയതിനെ തുടർന്നാണ് ചരക്കുകൾ കടലിൽ ചിതറിപ്പോയതെന്നാണ് റിപ്പോർട്ടുകൾ. കപ്പലിലേക്ക് അജ്ഞാത വസ്‌തു പതിച്ചതിനെതുടർന്ന് തീപിടിത്തം ഉണ്ടായെന്നാണ് വിവരം. കപ്പലിലുണ്ടായിരുന്ന 21 ജീവനക്കാരും രക്ഷപ്പെട്ടെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, കപ്പൽ മുങ്ങാനിടയായ യഥാർത്ഥ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

സൈനിക മേഖലയ്‌‌ക്ക് സമീപത്തുകൂടി സഞ്ചരിക്കുന്നതിനിടെ കപ്പൽ കടൽമൈനിൽ ഇടിച്ചാണ് അപകടമുണ്ടായതെന്ന് ഇറാനിയൻ സൈനിക അധികൃതർ ആരോപിച്ചതായി ചില റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. മിസൈൽ ആക്രമണത്തിനുള്ള സാദ്ധ്യതകളും ഉയർന്നുവരുന്നുണ്ട്. അതേസമയം, കടലിൽ ഒഴുകിനടക്കുന്ന കപ്പലിന്റെ അവശിഷ്‌ടങ്ങൾ ആഡംബര വസ്‌തുക്കൾ ശേഖരിക്കാൻ ഇവരുടെ ജീവന് ഭീഷണിയായേക്കാമെന്ന ആശങ്കകളും ശക്തമാകുന്നുണ്ട്.


English Summary

Iranian fishermen reportedly found iPhones, luxury perfumes, and other valuable goods floating in the Strait of Hormuz after the cargo ship GFS Pride caught fire and sank on October 14. The exact cause of the incident remains unconfirmed.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IPHONES FOUND AT SEA, VALUABLE GOODS AT SEA, HORMUZ SHIPWRECK NEWS, VIRALVIDEO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360