SignIn
Kerala Kaumudi Online
Sunday, 18 October 2026 12.53 PM IST

വിമാനത്താവളത്തിനുള്ളിൽ ഡസൻ കണക്കിന് വിഷപ്പാമ്പുകൾ; ആശങ്കയിൽ യാത്രക്കാർ

snake
പ്രതീകാത്മക ചിത്രം

കാൻബെറ: വിമാനത്താവളത്തിനുള്ളിൽ ഡസൻ കണക്കിന് വിഷപ്പാമ്പുകളെ കണ്ടതായി റിപ്പോർട്ട്. ഓസ്ട്രേലിയയിലെ ആലീസ് സ്‌പ്രീംഗ്സ് വിമാനത്താവളത്തിലാണ് സംഭവം. വിദേശ മാദ്ധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. വിമാനത്താവളത്തിലെ ടെർമിനൽ, കവാടങ്ങൾ, യാത്രക്കാരുടെ ചെക്ക് - ഇൻ ഏരിയ,​ എയർലൈൻ ലോഞ്ച്, സ്റ്റാഫ് ഓഫീസുകൾ എന്നിവയിലാണ് പ്രധാനമായും പാമ്പുകളെ കണ്ടെത്തിയത്.

പാമ്പുപിടിത്ത വിദഗ്ധന്റെ സഹായത്തോടെ നിരവധി പാമ്പുകളെ വിമാനത്താവളത്തിന്റെ പരിസരത്ത് നിന്ന് നീക്കിയിട്ടുണ്ട്. വിമാനത്താവളത്തിലെ സ്ഥലങ്ങൾ നിരീക്ഷണത്തിലാണെന്നും പാമ്പുകളെ നീക്കം ചെയ്യാൻ വിദഗ്ധർ എത്തിയിട്ടുണ്ടെന്ന് എയർപോർട്ട് ഓപ്പറേറ്റർ എയർപോർട്ട് ഡെവലപ്‌മെന്റ് ഗ്രൂപ്പ് (എഡിജി) അറിയിച്ചു. ഓസ്ട്രേലിയയുടെ വടക്കൻ പ്രദേശത്തെ കൊടുംചൂടുമൂലമാണ് വിമാനത്താവളത്തിലേക്ക് പാമ്പുകളെത്തിയതെന്നാണ് റിപ്പോർട്ട്. കൊടുംചൂടിൽ നിന്ന് രക്ഷനേടാൻ തണൽ നിറഞ്ഞ പ്രദേശത്തേക്ക് പാമ്പുകൾ സഞ്ചരിക്കാറുണ്ട്. മാരകവിഷമുള്ള വെസ്റ്റേൺ ബ്രൗൺ ഇനത്തിൽപ്പെട്ട രണ്ട് പാമ്പുകളെയും ടെർമിനലിൽ നിന്ന് കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്.

English Summary

Dozens of snakes have been spotted at Alice Springs Airport in Australia, including in the passenger terminal, check-in areas, the Qantas lounge and staff offices. Snake catcher Rex Neindorf has removed several snakes, including two highly venomous western brown snakes. The airport operator, Airport Development Group, is monitoring affected areas and arranging professional snake removal.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ALICE SPRINGS AIRPORT SNAKES, AUSTRALIA VENOMOUS SNAKES, WESTERN BROWN SNAKES, AUSTRALIAN AIRPORT NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360