
ടെൽ അവീവ്: ഇസ്രയേലിൽ സർക്കാർ രൂപീകരണം അനിശ്ചിതത്വത്തിൽ തുടരുന്നതിനിടെ, തീവ്ര വലതുപക്ഷ സഖ്യകക്ഷികളുമായി ചർച്ച നടത്തി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ബെസാലെൽ സ്മോട്രിച്, ഇറ്റാമർ ബെൻ ഗ്വിർ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു. തങ്ങൾ ഒറ്റക്കെട്ടാണെന്ന് ബെൻ ഗ്വിർ പ്രഖ്യാപിച്ചു. തീവ്രവലതുപക്ഷ പാർട്ടികളെ ഉപേക്ഷിച്ച് പ്രതിപക്ഷ പാർട്ടികളെ ഉൾപ്പെടുത്തി പുതിയ വലത്-മദ്ധ്യപക്ഷ സഖ്യത്തിന് നെതന്യാഹു രൂപം നൽകിയേക്കുമെന്ന അഭ്യൂഹങ്ങൾ തള്ളുകയായിരുന്നു ലക്ഷ്യം. 53 സീറ്റാണ് നെതന്യാഹുവിന്റെ സഖ്യത്തിനുള്ളത്. 61 സീറ്റാണ് കേവല ഭൂരിപക്ഷം. തങ്ങളുടെ ആശയങ്ങളോട് യോജിക്കുന്ന പ്രതിപക്ഷ അംഗങ്ങളെ അടർത്തിയെടുക്കാനുള്ള രഹസ്യ നീക്കങ്ങളിലാണ് നെതന്യാഹു പക്ഷം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |