
റിയാദ്: യെമനിലെ ഹൂതി വിമതരുടെ പ്രകോപനങ്ങൾ തുടരുന്നതിനിടെ സൗദി അറേബ്യ ഇസ്രയേലിന്റെ ഇന്റലിജൻസ് സഹായം തേടിയെന്ന് റിപ്പോർട്ട്. ഹൂതി ആക്രമണങ്ങളെ ചെറുക്കാൻ യു.എസ് വഴി പരോക്ഷമായാണ് സഹായം തേടിയതെന്നും നേരിട്ടുള്ള ചർച്ച നടന്നിട്ടില്ലെന്നും ഇസ്രയേലി മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.
ഹൂതികളെ സംബന്ധിച്ച നിരീക്ഷണം, അവരുടെ മിസൈൽ/ഡ്രോൺ വിന്യാസങ്ങൾ തുടങ്ങിയ സുപ്രധാന വിവരങ്ങൾക്കായാണ് സൗദി ഇസ്രയേലിനെ സമീപിച്ചതെന്ന് പറയുന്നു. ഇസ്രയേലിന്റെയും എതിരാളികളാണ് ഹൂതികൾ.
വിഷയത്തിൽ സൗദിയോ ഇസ്രയേലോ പ്രതികരിച്ചിട്ടില്ല. ഇരുരാജ്യങ്ങൾക്കും ഇടയിൽ ഔദ്യോഗിക നയതന്ത്ര ബന്ധമില്ല.
അതേ സമയം, ഹൂതികളെ നേരിടാൻ വ്യോമപ്രതിരോധ സംവിധാനങ്ങൾക്കും മറ്റുമായി യു.കെ, ഈജിപ്റ്റ്, ഗൾഫ് രാജ്യങ്ങൾ എന്നിവരെ സൗദി സമീപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വിശുദ്ധ നഗരമായ മക്കയ്ക്ക് മുകളിൽ നിരോധിത വ്യോമ മേഖലയ്ക്ക് പുറത്തുവച്ച് ഹൂതി ഡ്രോണിനെ സൗദി തകർത്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |