SignIn
Kerala Kaumudi Online
Sunday, 08 November 2026 9.04 PM IST

കരയിൽ കുടുങ്ങിയ തിമിംഗലത്തെ രക്ഷപ്പെടുത്തി; സന്നദ്ധ പ്രവർത്തകരുടെ കരുതലിൽ ആഴക്കടലിലേക്ക് മടക്കം

whale-rescued
ഗോവയിലെ ബാൻഡ്രേം തീരത്തടിഞ്ഞ ചെറിയ ഇനം തിമിംഗലം

പനാജി: ഗോവയിൽ കടൽത്തീരത്തടിഞ്ഞ തിമിംഗലത്തെ സന്നദ്ധപ്രവർത്തകർ രക്ഷപ്പെടുത്തി ആഴക്കടലിലേക്ക് തിരിച്ചുവിട്ടു. ഞായറാഴ്ച ഉച്ചയോടെ ഗോവയിലെ മൻഡ്രേം ബീച്ചിലാണ് ചെറിയ ഇനം തിമിംഗലത്തെ തീരത്തടിഞ്ഞ നിലയിൽ കണ്ടെത്തിയത്. തിമിംഗലത്തെ കണ്ടയുടൻ ജലരക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ദൃഷ്ടി ലൈഫ്‌സേവർ ഗ്രൂപ്പിലെ സന്നദ്ധപ്രവർത്തകർ രക്ഷാപ്രവർത്തനം ആരംഭിച്ചു.

വലിയ തുണികൾ ഉപയോഗിച്ച് തിമിംഗലത്തെ പൊതിഞ്ഞശേഷം കടലിലേക്ക് വലിച്ചുനീക്കുകയായിരുന്നു. ശരീരത്തിൽ ഇടയ്ക്കിടെ വെള്ളം ഒഴിച്ചുനൽകി സുരക്ഷ ഉറപ്പാക്കാനും ശ്രമിച്ചു. തുടർന്ന് തിമിംഗലത്തെ സുരക്ഷിതമായി ആഴക്കടലിലേക്ക് കൊണ്ടുപോയി കടലിൽ വിട്ടു. രക്ഷാപ്രവർത്തകർ ബോട്ടിൽവച്ച് തിമിംഗലത്തെ കടലിലേക്ക് ഇറക്കിവിടുന്നതും പിന്നീട് അത് നീന്തിപ്പോകുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സമുദ്രജീവികളെ കൈകാര്യം ചെയ്യുന്നതിൽ പരിശീലനം ലഭിച്ചവരാണ് ദൃഷ്ടി ലൈഫ്‌സേവർ ഗ്രൂപ്പിലെ ജീവനക്കാർ. ഇവരുടെ സമയോചിത ഇടപെടലാണ് തിമിംഗലത്തിന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചത്.

English Summary

A small whale beached on Mandrem Beach, Goa, Sunday afternoon. Volunteers from the Drishti Lifesavers group promptly rescued the marine mammal, carefully moving it while keeping it hydrated. They successfully released the whale into the deep sea. Timely intervention by trained personnel ensured its safe return.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WHALE, GOA RESCUED, MANDREM BEACH, VIRALNEWS, PANAJI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360