SignIn
Kerala Kaumudi Online
Thursday, 09 July 2026 2.54 AM IST

ഇറാൻ ഭരണകൂടത്തെ തകർക്കുമെന്ന് ട്രംപ്

d

അങ്കാറ: ഇറാനുമായി വെടിനിറുത്തൽ കരാർ അവസാനിച്ചെന്ന് പ്രഖ്യാപിച്ച യു.എസ് പ്രസിഡന്റ് ട്രംപ്,​ ഇറാനിലെ ഭരണകൂടം ക്യാൻസറാണെന്നും എത്രയും വേഗം മുറിച്ചുമാറ്റുമെന്നും പറഞ്ഞു. ഇറാനെ ആണവമുക്തമാക്കുമെന്നും ആവർത്തിച്ചു.

'അവർ നുണയന്മാരും ചതിയന്മാരും രോഗബാധിതരുമാണ്. സ്വന്തം ജനങ്ങളെ വേദനിപ്പിച്ചു. 54,000 ആളുകളെ കൊലപ്പെടുത്തി. ഖമനേയിയുടെ മരണാനന്തര ചടങ്ങുകളിൽ ശ്രദ്ധിക്കുന്നതിന് പകരം കപ്പലുകൾ ആക്രമിച്ചു - ട്രംപ് പറഞ്ഞു. ഹുർമുസിൽ സുരക്ഷിതമായ കപ്പൽ ഗതാഗതം ഉറപ്പാക്കാൻ നാറ്റോയുടെ നേതൃത്വത്തിൽ യുദ്ധക്കപ്പലുകളായ മൈൻസ്വീപ്പറുകൾ വിന്യസിക്കുമെന്ന് ട്രംപ് പറഞ്ഞു. നാറ്റോ സ്ഥിരീകരിച്ചിട്ടില്ല.

ഹോ‌ർമുസിൽ

സമ്പൂർണ ഉപരോധം

ഹുർമുസ് കടലിടുക്കിൽ സുരക്ഷിതമായ കപ്പൽ ഗതാഗതം ഉറപ്പാക്കാൻ നാറ്റോ സഖ്യരാജ്യങ്ങൾ കടൽ മൈനുകൾ നീക്കം ചെയ്യുന്ന യുദ്ധക്കപ്പലുകളായ മൈൻസ്വീപ്പറുകൾ വിന്യസിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മേഖലയിൽ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങൾ തുടർന്നാൽ അവർക്കെതിരെ കടുത്ത കടൽ ഉപരോധം ഏർപ്പെടുത്തും. എന്നാൽ, ഈ നീക്കത്തെക്കുറിച്ച് നാറ്റോ സഖ്യകക്ഷികളുടെ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണമില്ല.

ഇറാനിയൻ പ്രവിശ്യകളായ ഹോർമോസ്ഗാനിലും മഹ്ഷാറിലും അമേരിക്കൻ സൈന്യം ശക്തമായ വ്യോമാക്രമണം നടത്തിയതിന് തൊട്ടുപിന്നാലെയാണ് നാറ്റോ ഉച്ചകോടിക്കായിൽ ട്രംപ് പ്രസ്താവന നടത്തിയത്.

അതേസമയം, കടൽ മാർഗം മൈനുകൾ നിക്ഷേപിക്കാൻ ഇറാൻ ശ്രമിച്ചേക്കാമെന്നും എന്നാൽ ഡ്രഗ് മാഫിയകളെ തകർക്കാൻ ഉപയോഗിക്കുന്ന അതേ അത്യാധുനിക ആയുധങ്ങൾ ഉപയോഗിച്ച് ഇറാന്റെ ചെറിയ യുദ്ധബോട്ടുകളെ യു.എസ് സൈന്യം ഇപ്പോൾ തകർത്തുകൊണ്ടിരിക്കുകയാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.

യു.എസ് ആക്രമണം

അനിവാര്യം: നാറ്റോ

ഇറാനിൽ യു.എസ് നടത്തിയ ആക്രമണത്തെ ന്യായീകരിച്ച് നാറ്റോ ജനറൽ സെക്രട്ടറി മാർക്ക് റൂട്ടെ. ഇറാൻ വെടിനിറുത്തൽ കരാർ ലംഘിച്ച പശ്ചാത്തലത്തിൽ, അവിടെ അമേരിക്ക നടത്തിയ വ്യോമാക്രമണങ്ങൾ തികച്ചും അനിവാര്യമാണ്. യു.എസിന്റെ ശക്തമായ പ്രതികരണം നിലവിലെ സാഹചര്യത്തിൽ നിർണായകമാണെന്നും റൂട്ടെ വ്യക്തമാക്കി.

ഇറാൻ ഒരു സാഹചര്യത്തിലും ആണവശേഷി കൈവരിക്കില്ലെന്ന് നാറ്റോ സഖ്യകക്ഷികൾ വീണ്ടും ഉറപ്പുവരുത്തുമെന്നാണ് താൻ പ്രതീക്ഷിക്കുന്നത്. അതോടൊപ്പം, അന്താരാഷ്ട്രതലത്തിൽ അതീവ പ്രാധാന്യമുള്ള ഹുർമുസ് കടലിടുക്കിലെ സുരക്ഷിതമായ കപ്പൽ ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത സഖ്യം വീണ്ടും ഊന്നിപ്പറയുമെന്നും റൂട്ടെ വ്യക്തമാക്കി.

കു​ട്ടി​ക​ളെ​ ​കൊ​ന്ന​ത്
സൈ​നി​ക​ ​വീ​ഴ്ച

​ ഇ​റാ​ൻ​ ​സ്‌​കൂ​ളി​ൽ​ ​കു​ട്ടി​ക​ള​ട​ക്കം​ 182​ ​പേ​രു​ടെ​ ​മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ​ ​യു.​എ​സ് ​സൈ​നി​ക​ ​ആ​ക്ര​മ​ണ​ത്തി​ന് ​പി​ന്നി​ൽ​ ​സൈ​നി​ക​ ​ക​മാ​ൻ​ഡ​ർ​മാ​രു​ടെ​ ​വീ​ഴ്ച​യെ​ന്ന് ​വെ​ളി​പ്പെ​ടു​ത്ത​ൽ.​ ​ത​ങ്ങ​ൾ​ ​ല​ക്ഷ്യ​മി​ടു​ന്ന​ ​കേ​ന്ദ്ര​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള​ ​ഇ​ന്റ​ലി​ജ​ൻ​സ് ​വി​വ​ര​ങ്ങ​ൾ​ ​കാ​ല​പ്പ​ഴ​ക്കം​ ​ചെ​ന്ന​താ​ണെ​ന്ന​ ​മു​ന്ന​റി​യി​പ്പു​ക​ൾ​ ​മു​തി​ർ​ന്ന​ ​യു.​എ​സ് ​സൈ​നി​ക​ ​ക​മാ​ൻ​ഡ​ർ​മാ​ർ​ ​അ​വ​ഗ​ണി​ച്ചെ​ന്നാ​ണ് ​യു.​എ​സ് ​മാ​ദ്ധ്യ​മ​ത്തി​ന്റെ​ ​റി​പ്പോ​ർ​ട്ട്.​ ​ഫെ​ബ്രു​വ​രി​ 28​ന് ​തെ​ക്ക​ൻ​ ​ഇ​റാ​നി​ലെ​ ​മി​നാ​ബി​ലു​ള്ള​ ​ഷ​ജ​റ​ ​ത്വ​യ്യി​ബ​ ​പ്രൈ​മ​റി​ ​സ്‌​കൂ​ളി​ന് ​നേ​രെ​യാ​ണ് ​യു.​എ​സി​ന്റെ​ ​ടോ​മാ​ഹോ​ക്ക് ​മി​സൈ​ലാ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.​ ​ആ​ക്ര​മ​ണ​ത്തി​ൽ​ 168​ ​കു​ട്ടി​ക​ളും​ 14​ ​അ​ദ്ധ്യാ​പ​ക​രും​ ​കൊ​ല്ല​പ്പെ​ട്ടു.​ ​ഇ​റാ​നു​മാ​യു​ള്ള​ ​യു​ദ്ധ​ത്തി​ന്റെ​ ​തു​ട​ക്ക​ത്തി​ൽ,​ ​അ​തി​വേ​ഗം​ ​ആ​ക്ര​മ​ണ​ങ്ങ​ൾ​ ​ന​ട​ത്താ​നു​ള്ള​ ​വെ​പ്രാ​ള​ത്തി​ലാ​ണ് ​ക​മാ​ൻ​ഡ​ർ​മാ​ർ​ ​സു​ര​ക്ഷാ​ ​മു​ന്ന​റി​യി​പ്പു​ക​ൾ​ ​അ​വ​ഗ​ണി​ച്ച​ത്.

യു.എസ് മുൻപ് ഒപ്പുവച്ച കരാറുകൾ ലംഘിച്ചു. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിൽ ഒരു വിദേശ ശക്തിയുടെയും ഇടപെടൽ അനുവദിക്കില്ല.

-മുഹമ്മദ് ബാഗർ ഘാലിബാഫ്

ഇറാൻ പാർലമെന്റ് സ്പീക്കർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IRAN-US
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360