SignIn
Kerala Kaumudi Online
Thursday, 09 July 2026 2.55 AM IST

മോദിക്ക് ഓസ്ട്രേലിയയിൽ ഉജ്ജ്വല സ്വീകരണം

cgvx

ന്യൂഡൽഹി:രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഓസ്ട്രേലിയയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉജ്ജ്വല സ്വീകരണം. മെൽബൺ വിമാനത്താവളത്തിൽ അദ്ദേഹത്തിന് ആചാരപരമായ വരവേൽപ് ലഭിച്ചു. പ്രധാനമന്ത്രി ആന്റണി അൽബനീസുമായി മോദി ചർച്ച നടത്തും. ഇന്ത്യ-ഓസ്‌ട്രേലിയ സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിന് സന്ദർശനം ഊർജ്ജം പകരുമെന്ന് മോദി പറഞ്ഞു. പ്രതിരോധം, സുരക്ഷ, വ്യാപാരം, നിക്ഷേപം, വിദ്യാഭ്യാസം, മൊബിലിറ്റി, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നീ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കും.

 പ്രംബനൻ സന്ദർശിച്ച് മോദി

ഇന്തോനേഷ്യൻ പര്യടനം പൂർത്തിയാക്കിയ ശേഷമാണ് മോദി മെൽബണിലെത്തിയത്.

ഇന്തോനേഷ്യയിലെ സന്ദർശനത്തിന്റെ അവസാന ദിവസം യുനെസ്കോ ലോക പൈതൃക പട്ടികയിലുള്ള യോ​ഗ്യകാർത്തയിലെ പ്രംബനൻ ക്ഷേത്രം മോദി സന്ദർശിച്ചു. ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോയും ഒപ്പമുണ്ടായിരുന്നു. ഇന്ത്യയുടെ സഹായത്തോടെയുള്ള സംരക്ഷണ, പുനരുദ്ധാരണ പദ്ധതിക്ക് ഇരുവരും തുടക്കം കുറിച്ചു.

ത്രിമൂർത്തികളായ ബ്രഹ്മാവ്, വിഷ്ണു, ശിവ പ്രതിഷ്ഠയുള്ള ക്ഷേത്രം 9-ാം നൂറ്റാണ്ടിൽ നിർമ്മിച്ചതാണ്.ഇന്തോനേഷ്യയിലെ ഏറ്റവും വലിയ ക്ഷേത്ര സമുച്ചയമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MODI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360