ബ്രസൽസ്: പശ്ചിമേഷ്യയിലെ സുരക്ഷ വീണ്ടും വഷളായ സാഹചര്യത്തിൽ ഇറാൻ, ഇറാഖ്, ലെബനൻ എന്നിവയുടെ വ്യോമപാതകൾ ഒഴിവാക്കാൻ വിമാനക്കമ്പനികൾക്ക് യൂറോപ്യൻ യൂണിയന്റെ നിർദേശം. മേഖലയിലെ സൈനിക സംഘർഷം ശക്തമാകാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി പുതിയ നിർദേശം പുറപ്പെടുവിച്ചത്.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അമേരിക്ക-ഇറാൻ വെടിനിർത്തൽ കരാർ അവസാനിച്ചെന്ന പ്രസ്താവനയെത്തുടർന്ന് പശ്ചിമേഷ്യയിൽ സംഘർഷ സാദ്ധ്യത കണക്കിലെടുത്താണ് പുതിയ നീക്കം. മിസൈൽ ആക്രമണങ്ങൾ, ഡ്രോൺ ഭീഷണി, അപ്രതീക്ഷിത സൈനിക നടപടികൾ എന്നിവ വിമാനങ്ങൾക്ക് അപകടസാദ്ധ്യത സൃഷ്ടിക്കുമെന്നാണ് മുന്നറിയിപ്പ്. നിർദേശത്തെത്തുടർന്ന് യൂറോപ്പിലെയും മറ്റ് രാജ്യങ്ങളിലെയും നിരവധി വിമാനക്കമ്പനികൾ സർവീസുകളുടെ റൂട്ടുകളിൽ മാറ്റം വരുത്തിത്തുടങ്ങി.
നിലവിൽ ഇറാൻ, ഇറാഖ്, ലെബനൻ വ്യോമാതിർത്തികൾ ഒഴിവാക്കി കൂടുതൽ സുരക്ഷിതമായ പാതകളിലൂടെയാണ് വിമാനങ്ങൾ സർവീസ് നടത്തുന്നത്. വ്യോമപാതകളിലെ ഈ മാറ്റം യാത്രാസമയം വർദ്ധിക്കാനും ഇന്ധനച്ചെലവ് കൂട്ടാനും ഇടയാക്കും. ദീർഘദൂര സർവീസുകളുടെ സമയക്രമത്തിലും ഇതിനനുസരിച്ച് മാറ്റം വരാൻ സാദ്ധ്യതയുണ്ട്. യാത്ര ചെയ്യുന്നവർ യാത്രയ്ക്ക് മുമ്പ് വിമാനക്കമ്പനികളുടെ പുതുക്കിയ ഷെഡ്യൂളും യാത്രാ വിവരങ്ങളും പരിശോധിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
The European Union Aviation Safety Agency (EASA) has advised airlines to avoid the airspace over Iran, Iraq, and Lebanon due to growing security concerns in the Middle East. The advisory follows heightened regional tensions after US President Donald Trump declared the ceasefire with Iran over, raising fears of further military escalation
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |