SignIn
Kerala Kaumudi Online
Saturday, 30 May 2026 6.56 PM IST

ഹോർമുസിൽ ഇറാൻ ആക്രമിച്ചത് ഇന്ത്യൻ കപ്പലുകളെ,​ ഇറാനിയൻ അംബാസഡറെ വിളിച്ചുവരുത്തി കേന്ദ്രം

READ ENGLISH VERSION
hormuz

ന്യൂഡൽഹി: യു.എസ് ഉപരോധം പിൻവലിച്ചതിന് പിന്നാലെ ഹോർമുസ് കടലിടുക്ക് അടച്ച ഇറാൻ സൈന്യം വെടിയുതിർത്തത് ഇന്ത്യൻ കപ്പലുകൾക്ക് നേരെ. ഇന്ത്യൻ പതാകയേന്തിയ രണ്ട് കപ്പലുകൾക്ക് നേരെയാണ് ഇറാനിയൻ ഗൺ ബോട്ടുകൾ വെടിയുതിർത്തത്. വെടിവയ്പിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും കപ്പലുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നുമാണ് റിപ്പോർട്ട്. ഒമാന്റെ വടക്ക് കിഴക്കുള്ള കപ്പൽ ചാലിലാണ് കപ്പലുകൾക്ക് നേരെ വെടിവയ്പുണ്ടായത്. തുടർന്ന് കപ്പലുകൾക്ക് തിരിച്ചു പോകേണ്ടി വന്നു.

ഇറാഖിൽ നിന്നുള്ള രണ്ട് ദശലക്ഷം ബാരൽ എണ്ണയുമായി പോകുകയായിരുന്ന എണ്ണക്കപ്പൽ അടക്കമുള്ളവയ്ക്ക് നേരെയാണ് ഒമാൻ ഉൾക്കടലിൽ വച്ച് ആക്രമണമുണ്ടായത്. ജഗ് അർണവ്,​ സൻമാർ ഹെറാൾഡ് എന്നീ കപ്പലുകൾക്ക് നേരെയായിരുന്നു ആക്രമണം.

സംഭവത്തിന് പിന്നാലെ കേന്ദ്രസർക്കാർ ഡൽഹിയിലെ ഇറാനിയൻ അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു. കടലിടുക്കിലെ സ്വതന്ത്രവും തടസമില്ലാത്തതുമായ കപ്പൽ ഗതാഗതത്തിന് വേണ്ടിയാണ് ഇന്ത്യ നിലകൊള്ളുന്നതെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇന്ത്യൻ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തെ അതീവ ഗൗരവത്തോടെയാണ് ഇന്ത്യ കാണുന്നത്. ഇന്ത്യൻ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ തടസമില്ലാതെ സഞ്ചരിക്കാമെന്ന് ഇറാൻ അംബാസഡർ ദിവസങ്ങൾക്ക് മുമ്പ് ഉറപ്പുനൽകിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS, HORMUZ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360