SignIn
Kerala Kaumudi Online
Sunday, 27 September 2026 12.55 PM IST

ജനപ്രിയ നേതാക്കളിൽ ഒന്നാമൻ മോദി  ബൈഡനും ഋഷി സുനകും പിന്നിൽ

modi

ന്യൂയോർക്ക്: ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. യു.എസ് ആസ്ഥാനമായുള്ള പൊളിറ്റിക്കൽ ഇന്റലിജൻസ് കമ്പനിയായ മോർണിംഗ് കൺസൾട്ട് നടത്തിയ സർവേയിലാണ് മോദിയെ തിരഞ്ഞെടുത്തത്. 22 ലോകനേതാക്കളുടെ പട്ടികയിൽ 78 ശതമാനം വോട്ട് നേടിയാണ് മോദി ഒന്നാമതെത്തിയത്. കഴിഞ്ഞ വർഷവും പട്ടികയിൽ ഒന്നാമനായിരുന്നു മോദി. അന്ന് 71 ശതമാനമായിരുന്നു പിന്തുണ.

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ,​ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ,​ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് തുടങ്ങിയവരെ പിന്തള്ളിയാണ് മോദിയുടെ കുതിപ്പ്. ജനുവരി 26നും 31നും ഇടയിലുള്ള ദിവസങ്ങളിൽ എല്ലാ രാജ്യങ്ങളിലെയും പൗരന്മാർക്കിടയിലാണ് സർവേ നടത്തിയത്. ഏറ്റവും കുറവ് പ്രതികൂല വോട്ട് ലഭിച്ച നേതാവും മോദിയാണ്.

വെറും 18 ശതമാനം പേർ മാത്രമാണ് മോദിക്കെതിരെ വോട്ട് രേഖപ്പെടുത്തിയത്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനോട് ' ഇത് യുദ്ധത്തിന്റെ യുഗമല്ല" എന്ന് പറഞ്ഞതുൾപ്പെടെ രാജ്യന്തര തലത്തിൽ കഴിഞ്ഞ വർഷം മോദി ഏറെ ശ്രദ്ധനേടിയിരുന്നു. മെക്സിക്കോ പ്രസിഡന്റ് ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രഡോർ, സ്വിറ്റ്സർലൻഡ് പ്രസിഡന്റ് അലെൻ ബെർസെറ്റ് തുടങ്ങിയവരാണ് മോദിക്കു തൊട്ടുപിന്നിലുള്ള നേതാക്കൾ.

 നരേന്ദ്ര മോദി ( ഇന്ത്യ ) - 78

 ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രഡോർ ( മെക്സിക്കോ) - 68 %

 അലെൻ ബെർസെറ്റ് ( സ്വിറ്റ്സർലൻഡ് ) - 62 %

 ആന്റണി ആൽബനീസ് ( ഓസ്ട്രേലിയ ) - 58 %

 ജോർജിയ മെലോനി ( ഇറ്റലി ) - 52 %

 ലൂല ഡ സിൽവ ( ബ്രസീൽ ) - 50 %

 ജോ ബൈഡൻ ( യു.എസ് ) - 40 %

 ജസ്റ്റിൻ ട്രൂഡോ ( കാനഡ ) - 40 %

 ലിയോ വരാഡ്‌കർ ( അയർലൻഡ് ) - 37 %

 പെഡ്രോ സാഞ്ചസ് ( സ്പെയ്‌ൻ ) - 36 %

 അലക്സാണ്ടർ ഡി ക്രൂ ( ബെൽജിയം ) - 34%

 ഒലാഫ് ഷോൾസ് (ജർമ്മനി ) - 32 %

 മാത്യൂസ് മൊറാവീയകി ( പോളണ്ട് ) - 32 %

 ഉൾഫ് ക്രിസ്റ്റേഴ്സൺ ( സ്വീഡൻ ) - 31%

 ഋഷി സുനക് ( യു.കെ ) - 30 %

 കാൾ നെഹാമ്മർ ( ഓസ്ട്രിയ ) - 30 %

 ഇമ്മാനുവൽ മാക്രോൺ ( ഫ്രാൻസ് ) - 29 %

 മാർക്ക് റൂട്ട് ( നെതർലൻഡ്സ് ) - 29 %

 പീറ്റർ ഫിയാല ( ചെക് റിപ്പബ്ലിക് ) - 27 %

യൂൺ സോക്ക് - യൂൾ ( ദക്ഷിണ കൊറിയ ) - 23 %

 ഫ്യൂമിയോ കിഷിദ ( ജപ്പാൻ ) - 21 %

 ജോനാസ് ഗാർ സ്റ്റോർ ( നോർവേ ) - 21 %

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360