SignIn
Kerala Kaumudi Online
Tuesday, 09 June 2026 8.42 AM IST

ഫിലിപ്പീൻസിനെ വിറപ്പിച്ച് ഭൂകമ്പം: 32 മരണം

d

മനില : ഫിലിപ്പീൻസിനെ വിറപ്പിച്ച് റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം. 32 പേർ മരിച്ചു. 200ലേറെ പേർക്ക് പരിക്കേറ്റു. ഇന്നലെ പ്രാദേശിക സമയം രാവിലെ 7.34ന് തെക്കൻ ഫിലിപ്പീൻസിലെ മിൻഡനാവോയ്ക്ക് സമീപം കടലിനടിയിലായിരുന്നു ഭൂകമ്പം.

തുടർന്ന് ഫിലിപ്പീൻസ്, തെക്കൻ ജപ്പാൻ, ഇൻഡോനേഷ്യ, പലാവു തുടങ്ങിയ ഇടങ്ങളിൽ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചെങ്കിലും പിന്നീട് നീക്കി. 1.4 മീറ്റർ വരെ ഉയരത്തിലെ ഏതാനും തിരകൾ ഇവിടങ്ങളിൽ രേഖപ്പെടുത്തി.


അതേ സമയം, മിൻഡനാവോയിലെ ജനറൽ സാന്റോസ് നഗരത്തിലും സമീപ പ്രദേശങ്ങളിലും വ്യാപക നാശനഷ്ടമുണ്ടായി. നിരവധി സ്കൂൾ കെട്ടിടങ്ങളും റോഡുകളും അടക്കം തകർന്നു. രാജ്യത്ത് പുതിയ അദ്ധ്യയന വർഷം തുടങ്ങിയത് ഇന്നലെയായിരുന്നു. ഭയന്നുവിറച്ച കുട്ടികളെയുമായി അദ്ധ്യാപകർ ബഹുനില കെട്ടിടങ്ങളിൽ നിന്ന് ഇറങ്ങിയോടി.

ഭൂകമ്പ ബാധിത പ്രദേശങ്ങളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രസിഡന്റ് ഫെർഡിനന്റ് മാർക്കോസ് ജൂനിയർ ഒരറിയിപ്പുണ്ടാകുംവരെ അവധി പ്രഖ്യാപിച്ചു. ജനറൽ സാന്റോസിലെ വിമാനത്താവളത്തിനും നാശനഷ്ടം സംഭവിച്ചു. വൈദ്യുതി വിതരണവും ഇന്റർനെറ്റ് സേവനവും താറുമാറായി.


50 വർഷത്തിനിടെ രാജ്യത്തുണ്ടായ ഏറ്റവും ശക്തമായ ഭൂകമ്പമായിരുന്നു ഇത്. 6.7 വരെ തീവ്രത രേഖപ്പെടുത്തിയ 138 തുടർ ചലനങ്ങളും മേഖലയിൽ റിപ്പോർട്ട് ചെയ്തു.

-----------------------------

1900ത്തിന് ശേഷം സംഭവിച്ച വമ്പൻ ഭൂകമ്പങ്ങൾ

 2025 ആഗസ്റ്റ് - അഫ്ഗാനിസ്ഥാൻ

തീവ്രത - 6.0

മേഖല - കുനാർ

മരണം - 2,217

 2025 മാർച്ച് - മ്യാൻമർ

തീവ്രത - 7.7

മേഖല - സാഗെയ്ങ്ങ്

മരണം - 5,456

 2025 ജനുവരി - ടിബറ്റ്

തീവ്രത - 7.1

മേഖല - സിഗാസെ

മരണം - 126

 2023 ഫെബ്രുവരി - തുർക്കി,​ സിറിയ

തീവ്രത - 7.8

മേഖല - തെക്കൻ,​ മദ്ധ്യ തുർക്കി,​ വടക്കൻ സിറിയ

മരണം - 59,488

2022 ജൂൺ - അഫ്ഗാനിസ്ഥാൻ

തീവ്രത - 6.1

മേഖല - പക്തിക പ്രവിശ്യ

മരണം - 1,​000

2021 ഓഗസ്റ്റ് - ഹെയ്തി

തീവ്രത -7.2

മേഖല -ടിബറോൺ ഉപദ്വീപ്

മരണം - 2,248

2015 ഏപ്രിൽ - നേപ്പാൾ

തീവ്രത - 7.8

മേഖല - ഗോർഖ

മരണം - 8,000

2013 സെപ്തംബർ - പാകിസ്ഥാൻ

തീവ്രത -7.7

മേഖല - ബലൂചിസ്ഥാൻ

മരണം - 8,00

2011 മാർച്ച് - ജപ്പാൻ

തീവ്രത - 9.0

മേഖല - ഫുകുഷിമ

മരണം - 19,000 ( ഭൂകമ്പത്തെ തുടർന്ന് കൂറ്റൻ സുനാമിയും ഉണ്ടായി )

2010 ജനുവരി - ഹെയ്‌തി

തീവ്രത -7.0

മേഖല -പോർട്ട് ഓ പ്രിൻസ്

മരണം -2,30,000

2008 മേയ് - ചൈന

തീവ്രത - 7.9

മേഖല -സിചുവാൻ പ്രവിശ്യ

മരണം -87,000

2005 ഒക്ടോബർ - ഇന്ത്യ

തീവ്രത -7.6

മേഖല - കാശ്മീ‌ർ

മരണം -75,000

2001 ജനുവരി - ഇന്ത്യ

തീവ്രത -7.6

മേഖല -ഗുജറാത്ത്

മരണം - 20,000

1998 ഫെബ്രുവരി, മേയ് - അഫ്ഗാനിസ്ഥാൻ

തീവ്രത -5.9, 6.5

മേഖല - ഹിന്ദുക്കുഷ്

മരണം -7,000ത്തിലേറെ

1960 മേയ് - ചിലി

തീവ്രത -9.5

മേഖല - വാൽഡിവിയ

മരണം -6,000( ഭൂകമ്പത്തെ തുടർന്ന് ശക്തമായ സുനാമിയും )


1923 സെപ്തംബർ - ജപ്പാൻ

തീവ്രത -7.9

മേഖല -ടോക്കിയോ - യോക്കോഹോമ

മരണം -1,43,000

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360