SignIn
Kerala Kaumudi Online
Tuesday, 09 June 2026 8.42 AM IST

ഷീ ഉത്തര കൊറിയയിൽ

pic

പ്യോഗ്യാംഗ്: രണ്ട് ദിവസത്തെ സന്ദർശനത്തിനായി ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ് ഇന്നലെ ഉത്തര കൊറിയയിലെത്തി. 2019ന് ശേഷമുള്ള ഷീയുടെ ആദ്യ സന്ദർശനമാണിത്. പ്യോഗ്യാംഗിലെ വിമാനത്താവളത്തിൽ എത്തിയ ഷീയെ ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നും ഭാര്യ റീ സോൽ ജൂവും നേരിട്ടെത്തിയാണ് സ്വീകരിച്ചത്. ഉഭയകക്ഷി സഹകരണം ആഴത്തിലാക്കാൻ ഷീ-കിം ചർച്ചയിൽ ധാരണയായി. പാശ്ചാത്യ മേധാവിത്വം ചെറുത്ത് മേഖലയുടെ സ്ഥിരത നിലനിറുത്താൻ ഒന്നിച്ച് പ്രവർത്തിക്കുമെന്നും ആഹ്വാനം ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360