
ന്യൂഡൽഹി: ഇസ്രയേലിലുള്ള ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം നൽകി ടെൽഅവീവിലെ ഇന്ത്യൻ എംബസി. ഇസ്രയേലി അധികാരികളുടെയും, ഹോം ഫ്രണ്ട് കമാൻഡിന്റെയും സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. http://oref.org.il/eng സൈറ്രിലെ അപ്ഡേറ്റുകൾ ശ്രദ്ധിക്കണം. സുരക്ഷിത സ്ഥലങ്ങളിൽ തുടരണം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇസ്രയേലിനുള്ളിലെ യാത്രകൾ ഒഴിവാക്കണം. അടിയന്തര സാഹചര്യമുണ്ടായാൽ, ഇന്ത്യൻ പൗരന്മാർക്ക് 24x7 ഹെൽപ്പ്‌ലൈൻ വഴി ടെൽ അവീവിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാവുന്നതാണ്.
ഫോൺ : +972-54-7520711; +972-54-2428378
ഇ-മെയിൽ: cons1.telaviv@mea.gov.in
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |