SignIn
Kerala Kaumudi Online
Tuesday, 09 June 2026 8.42 AM IST

എച്ച് - 1 ബി വിസ: ഫീസ് റദ്ദാക്കി

d

വാഷിംഗ്ടൺ : എച്ച് - 1 ബി വിസാ അപേക്ഷകൾക്ക് ഒരു ലക്ഷം ഡോളർ ഫീസ് ഏർപ്പെടുത്തിയ ട്രംപ് ഭരണകൂടത്തിന്റെ നടപടി റദ്ദാക്കി കോടതി. 20 സംസ്ഥാനങ്ങൾ ഫയൽ ചെയ്ത കേസിൽ ബോസ്റ്റണിലെ ഫെഡറൽ കോടതിയുടേതാണ് വിധി. ഫീസ് നിയമവിരുദ്ധമാണെന്ന് കോടതി ഉത്തരവിട്ടു. വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകും. പുതിയ എച്ച് - 1 ബി വർക്കർ വിസാ അപേക്ഷകൾക്ക് ഒരു ലക്ഷം ഡോളർ ഒറ്റത്തവണ ഫീസ് ഏർപ്പെടുത്തിയത് കഴിഞ്ഞ സെപ്തംബറിൽ പ്രാബല്യത്തിൽ വന്നിരുന്നു. നിരവധി ഇന്ത്യക്കാർക്ക് പ്രതീക്ഷ നൽകുന്നതാണ് വിധി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360