SignIn
Kerala Kaumudi Online
Wednesday, 29 July 2026 9.14 AM IST

യു.എസ് ബേസിൽ രാസ ചോർച്ച

d

സോൾ: ദക്ഷിണ കൊറിയയിൽ തലസ്ഥാനമായ സോളിന് സമീപം യു.എസ് സൈനിക ബേസിൽ രാസ ചോർച്ച. വൈ​റ്റ് ഫോസ്‌ഫറസാണ് ചോർന്നത്. ചോർച്ചയെ തുടർന്ന് മേഖലയിലെ സാധാരണക്കാരെ ദക്ഷിണ കൊറിയൻ അധികൃതർ ഒഴിപ്പിച്ചിരുന്നു.

പ്യോങ്‌തേക് നഗരത്തിലെ ഓസാൻ എയർ ബേസിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ചോർച്ച കണ്ടെത്തി മണിക്കൂറുകൾക്കുള്ളിൽ അത് പരിഹരിച്ചു.

ചോർച്ച കണ്ടെത്തിയ ഉടൻ പൊലീസ് വാഹനങ്ങൾ ബേസിന് 500 മീ​റ്റർ വരെ അകലത്തിൽ സുരക്ഷാവലയം തീർത്തു. കാൽനട യാത്രക്കാരെ തടയുകയും വാഹനങ്ങൾ വഴി തിരിച്ചുവിടുകയും ചെയ്തിരുന്നു.

അതേ സമയം, യു.എസ് സൈന്യം സംഭവത്തെക്കുറിച്ച് കൂടുതൽ പ്രതികരണങ്ങൾ നൽകിയിട്ടില്ല. ആയുധങ്ങളിലും പുക ഷെല്ലുകളിലും ഉപയോഗിക്കുന്ന രാസവസ്തുവാണ് വൈ​റ്റ് ഫോസ്‌ഫറസ്. ഇത് കത്തുന്നത് കെട്ടിടങ്ങൾക്ക് തീപിടിക്കുന്നതിനും മാരക പൊള്ളലുകൾ ഏൽപ്പിക്കുന്നതിനും കാരണമാകാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360