SignIn
Kerala Kaumudi Online
Monday, 03 August 2026 2.33 AM IST

റഷ്യയിൽ സ്‌ഫോടനം: മൂന്ന് മരണം

bomb-blast

മോസ്‌കോ: റഷ്യയുടെ തലസ്ഥാനമായ മോസ്‌കോയിൽ ബോംബ് സ്ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. 21 പേർക്ക് പരിക്കേറ്റു. പ്രാദേശിക സമയം, ശനിയാഴ്ച വൈകിട്ട് കുദ്രിൻസ്‌കായ സ്‌ക്വയറിലെ ഒരു ഇറ്റാലിയൻ റെസ്റ്റോറന്റിലായിരുന്നു സംഭവം. അജ്ഞാത യുവതിയാണ് ആക്രമണം നടത്തിയത്. സമ്മാനപ്പെട്ടിയ്ക്കുള്ളിൽ ബോംബുമായി എത്തിയ യുവതിയെ റെസ്റ്റോറന്റിലെ സുരക്ഷാ ഉദ്യോഗസ്ഥൻ പ്രവേശന കവാടത്തിൽ തടഞ്ഞുനിറുത്തി.

ഇതിനിടെ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. യുവതിയും സുരക്ഷാ ഉദ്യോഗസ്ഥനും റെസ്റ്റോറന്റിലെ ജീവനക്കാരനുമാണ് കൊല്ലപ്പെട്ടത്. റെസ്റ്റോറന്റിനുള്ളിൽ ഒരു സ്വകാര്യ വ്യക്തി സംഘടിപ്പിച്ച ആഘോഷ പരിപാടി നടക്കുകയായിരുന്നു. അതിനാൽ പൊതുജനങ്ങളെ ഉള്ളിലേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. ആക്രമണത്തിന് പിന്നിൽ ആരെന്ന് വ്യക്തമല്ല. അധികൃതർ അന്വേഷണം ആരംഭിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BOMB BLAST, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360