
കറാച്ചി: പാക് അധീന കാശ്മീരിൽ ഇന്നലെ നടന്ന രണ്ടാംഘട്ട നിയമസഭാ വോട്ടെടുപ്പിനിടെ പരക്കെ അക്രമം. തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ട് അവകാശ സംഘടനയായ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിയുടെ (ജെ.എ.എ.സി) അനുകൂലികൾ തെരുവിലിറങ്ങി. മുസാഫറാബാദിൽ പ്രതിഷേധക്കാർ വാഹനങ്ങൾക്ക് തീയിട്ടു. കല്ലേറുമുണ്ടായി. വോട്ടെടുപ്പിൽ വ്യാപക ക്രമക്കേടുണ്ടായെന്നും ആരോപണമുയർന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പൊലീസ്-സൈനിക നടപടികളിൽ 40ഓളം പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. ജൂലായ് 27നാണ് നിയമസഭയിലെ 45 സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് തുടങ്ങിയത്. ആഗസ്റ്റ് 10ന് അവസാനിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |