SignIn
Kerala Kaumudi Online
Sunday, 08 November 2026 12.17 AM IST

യുഎസിന് മുന്നറിയിപ്പ് ; യുദ്ധത്തിന് വന്നാൽ കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ

trump-iran

ടെഹ്‌റാൻ : ഇടക്കാല തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ ട്രംപ് ഭരണകൂടത്തിന് മുന്നറിയിപ്പുമായി ഇറാൻ. തങ്ങളുമായി യുദ്ധത്തിന് മുതിർന്നാൽ അമേരിക്ക കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് ഇറാൻ മുന്നറിയിപ്പ് നൽകിയത്. അമേരിക്കൻ വൈസ് പ്രസിഡന്റ് ‌ജെ.ഡി.വാൻസിനെയും വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയെയും കണക്കറ്റ് പരിഹസിച്ചാണ് ഇറാൻ നേതാക്കൾ രംഗത്തെത്തിയത്. ജെ.ഡി. വാൻസ് ഇറാന്റെ നിലപാടുകൾക്ക് മുന്നിൽ പൂർണമായി കീഴടങ്ങിയെന്ന് ഇറാൻ നേതൃത്വം പരിഹസിച്ചു. മാർക്കോ റൂബിയോ ഉടൻ തന്നെ സ്ഥാനങ്ങളിൽ നിന്ന് പുറത്താകുമെന്നും നേതൃത്വം സൂചിപ്പിച്ചു.

മേഖലയിൽ അമേരിക്കൻ സൈനിക നീക്കം ശക്തമാകുന്നതിനിടെയാണ് ഇറാന്റെ പ്രതികരണം പുറത്തുവന്നിരിക്കുന്നത്. ഏതു തരത്തിലുള്ള അധിനിവേശത്തെയും ശക്തമായി ചെറുക്കുമെന്നും അമേരിക്കൻ നീക്കങ്ങൾക്ക് വരുംദിവസങ്ങളിൽ കനത്ത പ്രത്യാഘാചം ഉണ്ടാകുമെന്നും ഇറാൻ ഭരണകൂടം വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IRAN, IRAN US WAR, IRAN WARNS AMERICA, US IRAN CONFLICT, IRAN MILITARY WARNING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360