SignIn
Kerala Kaumudi Online
Thursday, 08 October 2026 2.46 AM IST

ആണവ സമ്പുഷ്ടീകരണം ഉപേക്ഷിക്കില്ല; ഇറാൻ,ട്രംപിന്റെ പ്രസ്താവന വിവാദത്തിൽ

d

ടെഹ്‌റാൻ: ആണവ സമ്പുഷ്ടീകരണത്തിനുള്ള അവകാശം ഒരിക്കലും വിട്ടുനൽകില്ലെന്ന് ഇറാൻ. സമ്പുഷ്ടീകരണ ശേഷി ഗണ്യമായി കുറയ്ക്കണമെന്ന യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ ആവശ്യമാണ് ഇറാൻ തള്ളിയത്. ആണവ പരിപാടിയെക്കുറിച്ച് യു.എസുമായി നിലവിൽ ചർച്ചകൾ നടക്കുന്നില്ലെന്നും ചർച്ചയ്ക്ക് മുൻപ് വാഷിംഗ്ടൺ ഇറാന്റെ നിബന്ധനകൾ അംഗീകരിക്കണമെന്നും മുതിർന്ന ഇറാൻ ഉദ്യോഗസ്ഥൻ പറഞ്ഞു.

ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണത്തെ ചോദ്യം ചെയ്ത വാൻസ്, ആണവായുധം നിർമ്മിക്കില്ലെന്ന ഉറപ്പിനൊപ്പം സമ്പുഷ്ടീകരണ ശേഷിയിൽ കുറവ് വരുത്തണമെന്ന് ആവശ്യപ്പെട്ടു. വാക്കുകൾക്ക് പകരം പ്രായോഗിക നടപടികളാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ സമ്പുഷ്ടീകരണത്തിന്റെ അളവ്, ശേഖരം, പരിശോധന തുടങ്ങിയ വിഷയങ്ങളിൽ ചർച്ച ചെയ്യാമെങ്കിലും ആഭ്യന്തര സമ്പുഷ്ടീകരണത്തിനുള്ള അവകാശം ഉപേക്ഷിക്കില്ലെന്നാണ് ഇറാന്റെ നിലപാട്.

അതിനിടെ, ഇറാൻ അമേരിക്കയ്ക്കെതിരെ ആക്രമണം നടത്തുമെന്ന തരത്തിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ പരാമർശവും വിവാദമായി. ഇറാൻ അമേരിക്കൻ നഗരങ്ങളെ ആക്രമിക്കാനുള്ള സാദ്ധ്യതയെക്കുറിച്ചുള്ള ട്രംപിന്റെ മുന്നറിയിപ്പിനെതിരെ വിവിധ യു.എസ് നേതാക്കൾ രംഗത്തെത്തി. ഇറാന്റെ ഭീഷണി തടയുന്നതിനുള്ള നടപടികളെക്കുറിച്ചാണ് ട്രംപ് സംസാരിച്ചതെന്നാണ് വൈറ്റ് ഹൗസിന്റെ വിശദീകരണം.

അമേരിക്കയ്ക്ക് നഷ്ടം

330 കോടി ഡോളർ

ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്കയ്ക്ക് 81 സൈനിക വിമാനങ്ങൾ നഷ്ടപ്പെട്ടെന്ന് കോൺഗ്രഷണൽ റിസർച്ച് സർവീസിന്റെ (സി.ആർ.എസ്) പുതിയ റിപ്പോർട്ട്. ഏകദേശം 330 കോടി ഡോളറിന്റെ (ഏകദേശം 31,936 കോടി രൂപ) സാമ്പത്തിക നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. യു.എസിന്റെ ഏറ്റവും അത്യാധുനിക യുദ്ധവിമാനങ്ങളായ എഫ്-35 എ ലൈറ്റ്നിംഗ് II സ്റ്രെൽത്ത് ഫൈറ്റർ, എഫ്-15 ജെറ്റുകൾ, എം.ക്യു-9 റീപ്പർ ഡ്രോണുകൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360