
ലണ്ടൻ: യു.കെ.യിൽ പുതിയ കൊവിഡ് വകഭേദം. കൊവിഡ് എക്സ്.എഫ്.ജി അഥവാ സ്ട്രാറ്റസ് വ്യാപിക്കുകയാണ്. ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം വർദ്ധിച്ചു. ഇംഗ്ലണ്ടിൽ പരിശോധിച്ച സാമ്പിളുകളിൽ 50 ശതമാനത്തിലധികവും എക്സ്.എഫ്.ജി വകഭേദമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. യു.കെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുടെ (യു.കെ.എച്ച്.എസ്.എ) പുതിയ കണക്കുകൾ പ്രകാരം ആശുപത്രികളിലെ കൊവിഡ്19 പോസിറ്റിവിറ്റി നിരക്ക് 5.9 ശതമാനത്തിൽ നിന്ന് 7 ശതമാനമായി. 79% വർദ്ധനവോടെ ലണ്ടനിലാണ് ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയിട്ടുള്ളത്. അതേസമയം, വ്യാപനത്തിൽ വർദ്ധനവുണ്ടെങ്കിലും മൊത്തത്തിലുള്ള അണുബാധ നിരക്ക് കുറവാണെന്നും ആശങ്കപ്പെടേണ്ടെന്ന് യു.കെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |