
പാരീസ്: ഫ്രാൻസിൽ ജെൻ ആൽഫ വിദ്യാർത്ഥി പ്രക്ഷോഭം തുടരുന്നു. പ്രതിഷേധത്തിനിടെ 15കാരന്റെ കൈ അറ്റുപോയ സംഭവത്തെ തുടർന്ന് പൊലീസ് സ്റ്റൺ ഗ്രനേഡുകളുടെ ഉപയോഗം താത്കാലികമായി നിറുത്തി. ലെൻസിൽ തിങ്കളാഴ്ച നടന്ന സംഭവത്തിന്റെ സാഹചര്യം വ്യക്തമാകുന്നതുവരെ നടപടി തുടരുമെന്ന് ആഭ്യന്തരമന്ത്രി ലോറൻ നൂനസ് അറിയിച്ചു. ഗ്രനേഡ് പൊലീസ് നേരിട്ട് പ്രയോഗിച്ചെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം. ഗ്രനേഡ് കുട്ടി എടുത്തതിനെ തുടർന്നാണ് പൊട്ടിയതെന്നാണ് അധികൃതർ പറയുന്നത്.
പ്രതിഷേധം ശക്തമായതോടെ ഇന്നലെ 500ലേറെ സ്കൂളുകൾ പൂർണമായി അടച്ചു. 24 സ്കൂളുകൾക്ക് തീപിടിത്തത്തിലും ആക്രമണത്തിലും ഗുരുതര കേടുപാടുകൾ പറ്റി. ചൊവ്വാഴ്ച 488 പേർ അറസ്റ്റിലായതായും 43 സുരക്ഷാസേനാംഗങ്ങൾക്ക് പരുക്കേറ്റതായും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
പൊലീസ് നടപടിയെക്കുറിച്ച് 18 അന്വേഷണങ്ങൾ ആരംഭിച്ചിട്ടുണ്ട്. വിദ്യാർത്ഥികളും യൂണിയനുകളും കൂടുതൽ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |