SignIn
Kerala Kaumudi Online
Saturday, 11 July 2026 12.24 PM IST

ഇതാ 44 വർഷമായി ചിരിക്കാത്ത സ്ത്രീ!

tessa

വാഷിംഗ്ടൺ: വ്യത്യസ്തയാം ടെസ് ക്രിസ്‌ത്യന്റെ സന്തോഷം തിരിച്ചറിയാൻ വലിയ ബുദ്ധിമുട്ടാണ്. കാരണം ടെസ് ചിരിക്കില്ല. ഒന്നും രണ്ടുമല്ല, കഴിഞ്ഞ 44 വർഷമായി ടെസ് ചിരിച്ചിട്ട്!

വർഷങ്ങളായി ചുണ്ടുകൾ പൂട്ടി വച്ചിരിക്കുന്നതിന്റെ കാരണം കേട്ടാൽ പലരും ചിരിച്ചു പോകും.

സൗന്ദര്യം നിലനിറുത്താനാണത്രേ ചിരി നിറുത്തിയത്.

'ഇപ്പോൾ 54 വയസുള്ള തന്നെ കണ്ടാൽ അത്രയും പ്രായം തോന്നിക്കുമോ' എന്നാണ് ടെസിന്റെ ചോദ്യം. ഇപ്പോഴും യുവത്വം നിലനിറുത്താനാവുന്നത് ചിരിക്കാത്തത് കൊണ്ടാണെന്നാണ് ടെസിന്റെ പക്ഷം. മാത്രമല്ല, മുഖത്ത് ചുളിവുകൾ വീഴാതിരിക്കാനും ചിരിക്കാതിരുന്നാൽ സാധിക്കുമത്രേ.

ഫോട്ടോയ്ക്കും സെൽഫിക്കും പോസ് ചെയ്യുമ്പോൾ ചിരിക്കാതെ നിർവികാരയായി ഇരിക്കുന്ന ടെസിനെ കാണുമ്പോൾ ഏവർക്കും അമ്പരപ്പാണ്. മുഖത്ത് ചിരിവരുത്താൻ ഫോട്ടോഗ്രാഫർമാർ പറഞ്ഞാലും കുലങ്ങില്ല. എന്നാൽ, അതിന്റെ കാരണമറിഞ്ഞ് പൊട്ടിച്ചിരിച്ച ഫോട്ടോഗ്രാഫർമാർ നിരവധിയാണ്.

മുഖത്തെ പേശികളെ നിയന്ത്രിക്കാൻ പരിശീലിച്ചിട്ടുള്ളത് കൊണ്ടാണ് മുഖത്ത് ചുളിവുകൾ ഇല്ലാത്തതെന്നാണ് ടെസ് പറയുന്നത്. കൗമാരം മുതലേ ചിരിക്കുന്നത് പൂർണമായും ഒഴിവാക്കിയിരുന്നു. പ്രശസ്‌ത മോഡൽ കിം കർദാഷിയനും മുഖത്തെ ചുളിവുകൾ ഒഴിവാക്കുവാക്കുന്നതിനായി കുറച്ചേ പുഞ്ചരിക്കാറുള്ളു എന്ന് ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരുന്നു.

പത്ത് വയസിലാണ് ഇനി ചിരിക്കണ്ട എന്ന് ടെസ് തീരുമാനിച്ചത്. സ്വന്തം മകൾ ജനിച്ചപ്പോൾ പോലും കിം ചിരിച്ചിട്ടില്ല എന്നാണ് ബന്ധുക്കൾ പറയുന്നത്.

ചിരിക്കാതിരിക്കുന്നത് ഫലപ്രദമായ ഒരു ആന്റി-ഏജിംഗ് ടെക്‌നിക്കാണെന്ന് പല പ്രമുഖ ഡെ‌ർമറ്റോളജിസ്റ്റുകളും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ചിരിക്കാതിരിക്കുന്നത് ഗുണത്തെക്കാളേറെ ദോഷം ചെയ്യാനും സാദ്ധ്യതയുണ്ട്. വികാരമില്ലാത്ത മുഖം നിങ്ങൾ സന്തുഷ്ടരാണെന്ന സിഗ്‌നൽ തലച്ചോറിന് കൊടുക്കില്ല. അത് പെരുമാറ്റത്തെ വരെ അത് ബാധിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS, WOMEN NEVER SMILE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360