SignIn
Kerala Kaumudi Online
Friday, 09 October 2026 1.42 AM IST

സാഹിത്യ നോബൽ കനേഡിയൻ കവയിത്രി ആൻ കാഴ്സണ്

nobel

സ്റ്റോക്‌ഹോം: ഈ വർഷത്തെ സാഹിത്യ നോബൽ പുരസ്കാരത്തിന് കനേഡിയൻ കവയിത്രി ആൻ കാഴ്സൺ ( 76 )​ അർഹയായി.

കവിതകൾക്ക് പുറമേ, ലേഖനം , വിവർത്തനം, നോവൽ തുടങ്ങിയ വിവിധ മേഖലകളിലും പ്രശസ്തയാണ്.ഗ്രീക്ക് ക്ലാസിക് പണ്ഡിത എന്ന നിലയിലും ശ്രദ്ധനേടി. ക്ലാസിക്കൽ പാരമ്പര്യവുമായുള്ള കൗതുകമുണർത്തുന്ന സംവാദങ്ങളിലൂടെ, സമകാലിക സാഹിത്യത്തിന് പുതിയ രൂപങ്ങൾ സമ്മാനിക്കുന്നതാണ് രചനകളെന്ന് പുരസ്കാരം പ്രഖ്യാപിച്ച റോയൽ സ്വീഡിഷ് അക്കാഡമി പറഞ്ഞു.

ക്ലാസിക്ക് ഗ്രീക്ക്, ലാറ്റിൻ സാഹിത്യങ്ങളെ ആധുനിക ചിന്താഗതികളുമായി സമന്വയിപ്പിക്കുന്നതാണ് ആനിന്റെ ശൈലി. ആനിന്റെ ഓട്ടോബയോഗ്രഫി ഒഫ് റെഡ് (1998), നോക്സ് (2010) തുടങ്ങിയ രചനകൾ പരമ്പരാഗത ശൈലികളിൽ നിന്ന് വേറിട്ടതും സാഹിത്യ ശാഖകളുടെ അതിർവരമ്പുകൾ ഭേദിക്കുന്നതുമാണെന്ന് അക്കാഡമി ചൂണ്ടിക്കാട്ടി. സോഫോക്ലീസ്, സാഫോ, യൂറിപിഡീസ് തുടങ്ങിയ വിഖ്യാത ക്ലാസിക് എഴുത്തുകാരുടെ രചനകളെ വിവർത്തനം ചെയ്തു.


1950 ആഗസ്റ്റ് 21ന് ടൊറന്റോയിലാണ് ജനനം. 1979 മുതൽ യു.എസിലെയും കാനഡയിലെയും വിവിധ യൂണിവേഴ്സിറ്റികളിൽ പ്രൊഫസറായും സേവനമനുഷ്ഠിക്കുന്നു. 12 മില്യൺ സ്വീഡിഷ് ക്രോണർ ( 11,51,13,516 രൂപ) ആണ് പുരസ്കാര തുക. സാഹിത്യത്തിനുള്ള നോബൽ നേടുന്ന 19 -ാമത്തെ വനിതയാണ് ആൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NOBEL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360