SignIn
Kerala Kaumudi Online
Friday, 09 October 2026 12.57 AM IST

ആർട്ടേറ്റ തുടരും

arteta

ലണ്ടൻ : വർഷങ്ങൾക്ക് ശേഷം ആഴ്സനലിനെ ഇംഗ്ളീഷ് പ്രിമിയർ ലീഗ് ചാമ്പ്യന്മാരാക്കിയ കോച്ച് മൈക്കേൽ ആർട്ടേറ്റ 2030വരെ ക്ളബിൽ തുടരും. കഴിഞ്ഞ ദിവസം ആർട്ടേറ്റ ക്ളബുമായി പുതിയ കരാർ ഒപ്പിട്ടു.2019ലാണ് ആർട്ടേറ്റ ആഴ്സനലിലെത്തിയത്. ആദ്യ സീസണിൽ ക്ളബിനെ എഫ്.എ കപ്പ് ചാമ്പ്യൻസാക്കിയിരുന്നു. കഴിഞ്ഞ സീസണിലാണ് മാഞ്ചസ്റ്റർ സിറ്റിയെ പിന്നിലാക്കി പ്രിമിയർ ലീഗ് ചാമ്പ്യൻസാക്കിയത്. 2003-04 സീസണിന് ശേഷം ആദ്യമായാണ് ആഴ്സനൽ പ്രിമിയർ ലീഗ് കിരീടം നേടിയത്. അഞ്ചുവർഷത്തോളം ആഴ്സനലിന്റെ താരവുമായിരുന്നു ആർട്ടേറ്റ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARTETA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360