ടെന്നസി: വധശിക്ഷ നടപ്പാക്കുന്നതിനിടെ അതിജീവിച്ച ക്രിസ്റ്റ പൈക്ക് ആശുപത്രിയിൽ നടക്കാനും സംസാരിക്കാനും തുടങ്ങി. രണ്ട് തവണ മാരക മരുന്ന് കുത്തിവച്ചിട്ടും പരാജയപ്പെട്ട വധശിക്ഷയ്ക്ക് ഒരാഴ്ച പിന്നിടുമ്പോഴാണ് ക്രിസ്റ്റ നടക്കാൻ തുടങ്ങിയതെന്ന് അഭിഭാഷകർ അറിയിച്ചു. 50കാരിയായ
ക്രിസ്റ്റയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടായെങ്കിലും മാനസികമായി ഇപ്പോഴും അവർ ബുദ്ധിമുട്ടുന്നുണ്ടെന്നാണ് അഭിഭാഷകർ പറയുന്നത്. കൈകൾക്ക് ഗുരുതര പരിക്കേറ്റതിനാൽ അവ ചലിപ്പിക്കാനാകുന്നില്ലെന്നും അഭിഭാഷകർ വ്യക്തമാക്കി.
സെപ്തംബർ 30ന് ടെന്നസിയിലെ ജയിലിൽ വധശിക്ഷ നടപ്പാക്കുന്നതിനിടെ രണ്ട് ഡോസ് പെന്റോബാർബിറ്റൽ എന്ന മാരക മരുന്നാണ് ക്രിസ്റ്റയ്ക്ക് നൽകിയത്. അബോധാവസ്ഥയിലായെങ്കിലും ജീവനോടെ തുടർന്ന ക്രിസ്റ്റയെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വധശിക്ഷയ്ക്കിടെ മരുന്ന് നൽകുമ്പോൾ കൈകൾക്ക് പൊള്ളലേറ്റുവെന്ന് ക്രിസ്റ്റ പറഞ്ഞിരുന്നു. തുടർന്ന് ഇടതുകൈയിൽ നിരവധി തവണ സൂചി കുത്തിയതായും അഭിഭാഷകർ ആരോപിച്ചു. ഒരു സൂചി പുറത്തെടുക്കുമ്പോൾ വളഞ്ഞ നിലയിലായിരുന്നുവെന്നും അഭിഭാഷകർ വ്യക്തമാക്കി.
വധശിക്ഷാ നടപടിക്ക് പിന്നാലെ ക്രിസ്റ്റയ്ക്ക് ന്യുമോണിയ ഉണ്ടായതായി മറ്റൊരു അഭിഭാഷകൻ അറിയിച്ചു. കൈകൾ ചലിപ്പിക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് ക്രിസ്റ്റ. ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴും ഇവരുടെ കാലിലും വലതുകൈയിലും വിലങ്ങ് ഇട്ടിരുന്നതായി അഭിഭാഷകസംഘം ആരോപിച്ചു.
വധശിക്ഷയ്ക്ക് കുത്തിവയ്പ്പ് നടത്തുന്നതിന് മുമ്പ് തന്ന ക്രിസ്റ്റയുടെ ഞരമ്പ് കണ്ടെത്തുന്നതിൽ ബുദ്ധിമുട്ടുണ്ടാകുമെന്നും അതുവഴി കടുത്ത വേദനയും സങ്കീർണതകളും ഉണ്ടാകാമെന്നും അഭിഭാഷകർ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. എന്നാൽ വധശിക്ഷയുമായി തന്നെ മുന്നോട്ടുപോകാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു. മരുന്നിന്റെ ഒരു ഭാഗം സിരയ്ക്ക് പുറത്തേക്ക് പോയതാകാമെന്നും സിര പൊട്ടിയതാകാമെന്നും മരുന്നിൽ തന്നെ പ്രശ്നമുണ്ടായിരിക്കാമെന്നും വിദഗ്ദ്ധർ സംശയിക്കുന്നു. ഇവയിൽ ഒന്നോ അതിലധികമോ കാരണങ്ങളാകാം വധശിക്ഷ പരാജയപ്പെടാൻ ഇടയാക്കിയതെന്നാണ് നിഗമനം.
1995ലാണ് ക്രിസ്റ്റ കേസിനാസ്പദമായ കൊലപാതകം നടത്തിയത്. അന്ന് 18 വയസായിരുന്നു ഇവരുടെ പ്രായം. സഹപാഠിയായ 19കാരിയെ കാമുകനുമായി ചേർന്നാണ് കൊലപ്പെടുത്തിയത്. കാമുകനെ തന്നിൽ നിന്ന് അകറ്റാൻ ശ്രമിക്കുന്നുവെന്ന സംശയത്തെ തുടർന്നാണ് കൊലപാതകം നടത്തിയത്. കൊലക്കുറ്റത്തിന് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചു. അതേസമയം ക്രിസ്റ്റയ്ക്ക് വധശിക്ഷ വിധിച്ചു. 30 വർഷമായി വധശിക്ഷ കാത്ത് ജയിലിൽ കഴിയുകയായിരുന്നു ക്രിസ്റ്റ. ക്രിസ്റ്റയുടെ ദയാഹർജി നേരത്തെ കോടതി തള്ളിയിരുന്നു. എന്നാൽ വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടതിന് പിന്നാലെ ഈ വർഷം നടത്താനിരുന്ന ബാക്കിയുള്ള വധശിക്ഷകളും നിർത്തിവച്ചു.
Christa Pike, a 50-year-old Tennessee death-row inmate, has begun walking and talking in hospital after surviving a botched execution on September 30. She received two doses of the lethal drug pentobarbital but remained alive and was later hospitalized.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |