
പാരീസ്: 'നിൽക്കൂ... ഇവർ എന്റെ മക്കളെ പോലെയാണ്...' പാരീസിൽ പ്രതിഷേധക്കാരായ വിദ്യാർത്ഥികൾക്ക് നേരെ പാഞ്ഞടുത്ത പൊലീസുകാരെ തടഞ്ഞുകൊണ്ട് തീവ്ര ഇടതുപക്ഷ നേതാവായ ബാലി ബഗായോകോ വിളിച്ചുപറഞ്ഞു. ഫ്രാൻസിൽ രൂക്ഷമായി തുടരുന്ന ജെൻ ആൽഫ വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ മുഖമായി മാറിയിരിക്കുകയാണ് സെന്റ് ഡെനിസ് പട്ടണത്തിലെ മേയറായ ബാലി.
പൊലീസിൽ നിന്ന് വിദ്യാർത്ഥികളെ സംരക്ഷിക്കാൻ അവർക്ക് മുന്നിൽ നിന്ന് ശ്രമിക്കുന്ന ബാലിയുടെ വീഡിയോ വൈറലായി. അതേസമയം ബാലിയുടെ വാക്കുകളെ ചെവിക്കൊള്ളാതെ പൊലീസുകാർ പ്രതിഷേധക്കാർക്കും അദ്ദേഹത്തിനും നേരെ കണ്ണീർവാതകം പ്രയോഗിച്ചു. അക്രമങ്ങളെ പരസ്യമായി ന്യായീകരിക്കാൻ ശ്രമിച്ചെന്ന് കാട്ടി ബാലിക്കെതിരെ പാരീസ് പൊലീസ് അന്വേഷണം ആവശ്യപ്പെട്ടു. ഇടതുനേതാക്കൾ ഹൈസ്കൂൾ വിദ്യാർത്ഥികളെ ഉപയോഗിച്ച് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് സർക്കാരും ചൂണ്ടിക്കാട്ടി.
അദ്ധ്യാപക ക്ഷാമം, സ്കൂളുകളിലെ മോശം സൗകര്യങ്ങൾ തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് കഴിഞ്ഞ മാസം 21നാണ് വിദ്യാർത്ഥികൾ പ്രക്ഷോഭം തുടങ്ങിയത്. പിന്നാലെ വിവിധ ട്രേഡ് യൂണിയനുകളും ഭാഗമായി. നിരവധി സ്കൂളുകൾ ആക്രമിക്കപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |