SignIn
Kerala Kaumudi Online
Thursday, 17 September 2026 9.48 AM IST

അമ്മയെ കൊന്നു ഭക്ഷിച്ച മകൻ,​ വിചാരണ സ്പെയിൻ കോടതിയിൽ

murder

മാഡ്രിഡ്: സ്പെയിനിൽ അമ്മയെ കൊന്ന് ഭക്ഷിച്ച മകന്റെ കോടതി വിചാരണ പുരോഗമിക്കുന്നു. ആൽബർട്ടോ സാഞ്ചസ് ഗോമസ് (28)​ എന്ന യുവാവാണ് പ്രതി. 2019ലായിരുന്നു സംഭവം. അമ്മയെ കൊലപ്പെടുത്തിയതും ശരീര ഭാഗങ്ങൾ ഭക്ഷിച്ചതുമൊന്നും ഓർമ്മയില്ലെന്നാണ് യുവാവ് കോടതിയിൽ പറഞ്ഞതെന്നാണ് റിപ്പോർട്ട്. നേരത്തെ,​ പ്രതി കുറ്റം സമ്മതിച്ചിരുന്നു.

സാഞ്ചസിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഒരു സുഹൃത്ത് പൊലീസിൽ വിവരമറിയിച്ചു. തുടർന്ന്,​ പൊലീസ് സാഞ്ചസിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലായിരുന്നു 66കാരിയായ അമ്മയുടെ ശരീരഭാഗങ്ങൾ ചിന്നിച്ചിതറിയ നിലയിൽ കണ്ടെത്തിയത്. ചില ശരീര ഭാഗങ്ങൾ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ നിലയിലുമായിരുന്നു. തുടർന്ന്,​ ഇയാൾ അമ്മയുടെ ശരീര ഭാഗങ്ങൾ ഭക്ഷിച്ചതായും പൊലീസ് കണ്ടെത്തി.അറസ്റ്റിലാകുന്ന സമയത്ത് ഇയാൾക്ക് സ്വഭാവ വൈകൃതവും മയക്കുമരുന്ന് ഉപയോഗിക്കുന്ന ശീലവും ഉണ്ടായിരുന്നെന്നും റിപ്പോർട്ടുകളുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS, MURDERED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360