
കയ്പമംഗലം: മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ വെട്ടി പരിക്കേൽപ്പിച്ചയാളെ അറസ്റ്റ് ചെയ്തു. ചളിങ്ങാട് സ്വദേശി വൈപ്പിൻകാട്ടിൽ വീട്ടിൽ അജ്മലാ(22)ണ് അറസ്റ്റിലായത്. വലപ്പാട് സ്വദേശി അരയംപറമ്പിൽ വീട്ടിൽ ദേവപ്രയാഗ് (19)നെ വാളുകൊണ്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയും സ്കൂട്ടർ തകർക്കുകയും ചെയ്യുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് 6.30 ഓടെ എടത്തിരുത്തി കനാൽ കള്ള് ഷാപ്പിലായിരുന്നു സംഭവം. ദേവപ്രയാഗും അജ്മലും രോഹൻ എന്നയാളും മദ്യപിക്കുന്നതിനിടെ തമ്മിൽ വാക്കേറ്റമുണ്ടാകുകയും പരസ്പരം അസഭ്യം പറയുകയും ചെയ്തു. ഇതിലുണ്ടായ വൈരാഗ്യത്തെ തുടർന്ന് പ്രതിയായ അജ്മൽ വാളെടുത്ത് ദേവപ്രയാഗിന്റെ കൈയ്ക്കും കാലിനും വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് ദേവപ്രയാഗിന്റെ സ്കൂട്ടറും അജ്മൽ വാളുകൊണ്ട് വെട്ടി നശിപ്പിച്ചു. അജ്മൽ 2വധശ്രമക്കേസ് ഉൾപ്പെടെ ഏഴ് ക്രിമിനൽക്കേസുകളിൽ പ്രതിയാണ്. കയ്പമംഗലം പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ബിജിത്ത്, എസ്.ഐ ജ്വോഷർ,എ.എസ്.ഐ രാജേഷ്, ജി.എസ്.സി.പി.ഒമാരായ സുനിൽകുമാർ,പ്രജിത്ത്,സിനോജ്,സി.പി.ഒ വിപിൻദാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |