SignIn
Kerala Kaumudi Online
Friday, 05 June 2026 5.37 AM IST

യുവാവിനെ വധിക്കാൻ ശ്രമം: പ്രതി അറസ്റ്റിൽ

aa

ബേക്കൽ: യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ബേക്കൽ മൗവ്വലിലെ ശ്രീശാന്തിനെ(22)യാണ് ബേക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. മുതിയക്കാലിലെ എം. അഭിഷേകിനെ(23) കുത്തി പരിക്കേൽപ്പിച്ച കേസിൽ പ്രതിയാണ് ശ്രീശാന്ത്. കഴിഞ്ഞ മാസം 30ന് വൈകിട്ട് 5ന് മൗവ്വലിലാണ് സംഭവം. അഭിഷേകിനെ ശ്രീശാന്ത് തടഞ്ഞുനിർത്തി ഇടതുകൈത്തണ്ടക്കും പള്ളക്കും കുത്തുകയായിരുന്നു. സാരമായി പരിക്കേറ്റ അഭിഷേക് ആശുപത്രിയിൽ ചികിൽസയിലാണ്. അഭിഷേകിന്റെ പരാതിയിൽ ശ്രീശാന്തിനെതിരെ വധശ്രമത്തിനാണ് കേസെടുത്തത്. പ്രതിയെ ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ത്രേട്ട് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, ARAST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY