SignIn
Kerala Kaumudi Online
Wednesday, 22 April 2026 5.32 AM IST

ജെൻ സീ ടോക്

Increase Font Size Decrease Font Size Print Page
dddd

തലമുറകൾ പിന്നിലാണ് ഇപ്പോഴും നമ്മുടെ രാഷ്ട്രീയരംഗം. യുവാക്കളുടെ പ്രതീക്ഷകളും കാഴ്ചപ്പാടുകളും നേതൃത്വങ്ങൾക്ക് മനസിലാകുന്നുണ്ടോയെന്ന് സംശയമാണ്. എല്ലാ മേഖലയിലും ആധുനിക ലോകത്തിന്റെ വേഗമുണ്ടാകണം. പരമ്പരാഗതമായ ഭരണരീതികൾക്കും ചുവപ്പുനാടകൾക്കും അപ്പുറം സാങ്കേതികവിദ്യയുടെ സാദ്ധ്യതകൾ അവലംബിക്കണം. കണ്ടും കേട്ടും മടുത്ത ശൈലികൾക്ക് പകരം പ്രായോഗികമായ സമീപനമാണ് വേണ്ടത്.

-ടി.എസ്. മീനാക്ഷി,
ഗവേഷക വിദ്യാർത്ഥി,
കൊച്ചി സർവകലാശാല

കാലത്തിന്റെ മാറ്റങ്ങൾ ഉൾക്കൊള്ളാൻ ജനപ്രതിനിധികൾക്കാകണം. അത് വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിന് ഏറെ സഹായകമാകും. യുവാക്കൾക്ക് ഉപകാരപ്രദമായ പദ്ധതികൾ സൃഷ്ടിക്കണം. സാങ്കേതിക വിദ്യയുടെ നല്ല വശങ്ങൾ കൃത്യമായി ഉപയോഗപ്പെടുത്തുന്നവരാകണം ജനപ്രതിനിധികൾ.

-സ്‌നേഹ അജിത്
വിദ്യാർത്ഥിനി

എം.ജി സർവകലാശാല

ജനങ്ങൾക്ക് ഉപകാരപ്രദമായ കാര്യങ്ങൾ ചെയ്യുന്നവരാകണം ജനപ്രതിനിധികൾ. അടിസ്ഥാന സൗകര്യങ്ങളുടെ വികസനമാകണം അവരുടെ മുഖമുദ്ര. ജനങ്ങൾക്ക് ഏത് കാര്യത്തിനും ഏത് സമയത്തും നേരിട്ട് സമീപിക്കാനാകണം. കേവലം വോട്ടുകൾക്കും വിജയത്തിനും വേണ്ടി മാത്രം പ്രവർത്തിക്കുന്നവർക്ക് ജനമനസുകളിൽ ഇടമുണ്ടാകില്ല. നാട്ടിൽ പുത്തൻ സംരംഭങ്ങൾ ഉണ്ടാകുന്നതിന് ഫലപ്രദമായി ഇടപെടണം.

-ചിന്നു സദാശിവൻ
ഉദ്യോഗാർത്ഥി

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.