SignIn
Kerala Kaumudi Online
Wednesday, 22 April 2026 5.04 AM IST

ലിഗ് സീറ്റ് വർദ്ധിപ്പിക്കുമെന്ന് സാദിഖലി ശിഹാബ് തങ്ങൾ, ഭരണവിരുദ്ധ വികാരം ശക്തം

Increase Font Size Decrease Font Size Print Page
sadikali-thangal

യു.ഡി.എഫിനെ അധികാരത്തിൽ തിരിച്ചെത്തിക്കുക മാത്രമല്ല,​മുസ്ലിം ലീഗിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ എം.എൽ.എമാർ വിജയിച്ച തിരഞ്ഞെടുപ്പെന്ന ഖ്യാതി കൂടി സൃഷ്ടിക്കാനുള്ള അക്ഷീണ പരിശ്രമത്തിലാണ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. നിലപാടുകളും പ്രതീക്ഷകളും കേരളകൗമുദിയോട് പങ്കുവയ്ക്കുന്നു.

?സി.പി.എമ്മിന് സംസ്ഥാനത്ത് കൂടുതൽ സ്വതന്ത്രരുള്ളത് മലപ്പുറത്താണ്. ഇതിലൂടെ ലീഗിന്റെ മുന്നേറ്റവും യു.ഡി.എഫിന്റെ വരവും തടയാനാവുമെന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തൽ.


മലപ്പുറം ജില്ലയിൽ എല്ലാ തിരഞ്ഞെടുപ്പുകളിലും സി.പി.എം നടത്തുന്ന പരീക്ഷണമാണ് സ്വതന്ത്രരെ മത്സരിപ്പിക്കുകയെന്നത്. എന്നാലത് ഫലം കാണാറില്ല. ഇത്തവണയും ഫലിക്കില്ല.

?പ്രചാരണം അവസാന ലാപ്പിലെത്തിയപ്പോൾ ലീഗിന്റെ പ്രതീക്ഷകൾ എങ്ങനെയാണ്. എത്ര സീറ്റ് നേടും

മത്സരിക്കുന്ന 27 സീറ്റുകളിലും വിജയിക്കാൻ ആവശ്യമായ രീതിയിൽ നേരത്തെ മുസ്ലിംലീഗ് തയാറെടുപ്പുകൾ നടത്തിയിരുന്നു. എല്ലാ സീറ്റുകളിലും ശക്തമായ മത്സരം നടത്താൻ ലീഗിനാകും. കഴിഞ്ഞ തവണത്തേക്കാൾ സീറ്റ് വർദ്ധിക്കും. നിയമസഭയുടെ ചരിത്രത്തിൽ ലീഗിന് ഏറ്റവും കൂടുതൽ അംഗങ്ങളുണ്ടാകുന്ന തിരഞ്ഞെടുപ്പായിരിക്കും ഇത്തവണത്തേത്.

?നൂറ് സീറ്റെന്ന യു.ഡി.എഫിന്റെ അവകാശവാദത്തെ തള്ളുന്നതാണ് പ്രീപോൾ ഫലങ്ങൾ


തിരഞ്ഞെടുപ്പിന്റെ യഥാർത്ഥ ഫലം വരുമ്പോൾ പ്രീപോൾ ഫലങ്ങൾ അപ്രസക്തമാകും. യു.ഡി.എഫ് അതിശക്തമായ നിലയിൽ ഭരണത്തിലേക്ക് വരും.

?യു.ഡി.എഫ് അധികാരത്തിൽ വരുമെന്നതിന് ആത്മവിശ്വാസമേകുന്ന ഘടകങ്ങൾ


കേരളത്തിൽ ശക്തമായ ഭരണവിരുദ്ധ വികാരമുണ്ട്. തുടർച്ചയായ ഇടതുഭരണം ജനങ്ങളിൽ മനംമടുപ്പുണ്ടാക്കി. അധികാരം ആ പാർട്ടിയുടെയും നേതാക്കളുടെയും അനുയായികളുടെയും പോലും സ്വാഭാവവും ഘടനയും മാറ്റിയിട്ടുണ്ട്. സി.പി.എം കൂടുതൽ സ്വേച്ഛാധിപത്യ പ്രവണതയിലേക്ക് പോകുന്നുവെന്നാണ് മനസിലാകുന്നത്. സർക്കാരിനെതിരെ സമരം ചെയ്യുന്നവരെ ദ്രോഹിക്കുകയും കൊലക്കുറ്റമടക്കം ചുമത്തി കേസെടുക്കുകയും ചെയ്യുന്നതാണ് കാണുന്നത്. ഇത്തരം ഏകാധിപത്യ പ്രവണതകൾ കേരളം പൊറുക്കില്ല.

?ബി.ജെ.പി-സി.പി.എം ഡീലെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. ഈ വെല്ലുവിളി മഞ്ചേശ്വരത്ത് ലീഗ് നേരിടുന്നുണ്ടോ


കാര്യങ്ങൾ പഠിച്ച് പറയുന്നയാളാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അദ്ദേഹത്തിന്റെ വാദങ്ങളിൽ ശരിയുണ്ടെന്നാണ് നമുക്ക് മനസിലാകുന്നത്. എന്നാൽ അതൊന്നും തിരഞ്ഞെടുപ്പിൽ ഫലം കാണില്ല. ഇത്തരം കള്ളക്കളികൾ തിരിച്ചറിയാൻ കഴിയുന്നവരാണ് മലയാളികൾ. അതിനെതിരെ ശക്തമായി പ്രതികരിക്കും.

?എസ്.ഡി.പി.ഐ-സി.പി.എം ബന്ധം വലിയ ചർച്ചയാണല്ലോ


അതെ. എസ്.ഡി.പി.ഐയെ നന്നാക്കാനാണ് അവരെ കൂടെകൂട്ടുന്നതെന്നാണ് ഒരുനേതാവ് കഴിഞ്ഞ ദിവസം പറഞ്ഞത്. എത്രമാത്രം പരിഹാസ്യമാണ്. ഇതെല്ലാം ജനങ്ങൾ കാണുന്നുണ്ട്. വർഗീയ സംഘടനയെന്ന് മുദ്രകുത്തുകയും തക്കം വരുമ്പോൾ അവരോടൊപ്പം യോജിച്ചു പ്രവർത്തിക്കുകയുമാണ് എൽ.ഡി.എഫ് ചെയ്യുന്നത്. ഇത് അവർക്ക് പുതിയ കാര്യമല്ല. കാലാകാലങ്ങളിൽ അവർ എടുത്തിരുന്ന സമീപനമാണ്.

?സ്ഥാനാർത്ഥി നിർണയത്തിനെതിരെ പ്രതിഷേധങ്ങളുണ്ടായി. വനിതാലീഗ് ജനറൽ സെക്രട്ടറി നൂർബീന റഷീദ് രാജിവച്ചു.

പരസ്യമായി പ്രതിഷേധിച്ചവർക്കെതിരെ അച്ചടക്ക നടപടിയുണ്ടാവുമോ


27 സീറ്റുകളിൽ മാത്രം മത്സരിക്കുന്ന മുസ്ലിംലീഗിന് പരിമിതികളുണ്ട്. അതേസമയം,കരുത്തരും ജനപിന്തുണയുമുള്ള നൂറുകണക്കിന് നേതാക്കൾ പാർട്ടിക്കുണ്ട്. അവരെയെല്ലാവരെയും മത്സരരംഗത്തേക്ക് പരിഗണിക്കുകയെന്നത് പ്രായോഗികമല്ല. സ്ഥാനാർത്ഥിയെ നിർണയിക്കുന്നത് പലഘടകങ്ങൾ പരിശോധിച്ചാണ്. പാർട്ടി തീരുമാനമെടുത്താൽ അതംഗീകരിച്ച്,സ്ഥാനാർത്ഥികളെ വിജയിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്താനാണ് എല്ലാ പ്രവർത്തകരും മത്സരിക്കേണ്ടത്. അതിനെതിരായ പ്രവർത്തനങ്ങൾ നടത്തിയവർക്കെതിരെ പാർട്ടി യോഗത്തിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കും.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.