
കണ്ണൂർ:കേരളത്തിൽ യു.ഡി.എഫ് മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു.നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കണ്ണൂർ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ടി.ഒ. മോഹനന്റെ റോഡ് ഷോയിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.കേരളത്തിൽ തൊഴിലില്ലായ്മ രൂക്ഷമാണ്.ഇതിന് പരിഹാരം കാണാൻ കേരള സർക്കാറിന് സാധിക്കില്ല.അയ്യപ്പന്റെ സ്വർണ്ണക്കടത്ത് സംഭവത്തിൽ ബി.ജെ.പി ഒരക്ഷരം വിമർശിക്കുന്നില്ല.കഴിഞ്ഞ പത്തു വർഷം ഒരു വികസനവും ഉണ്ടായിട്ടില്ല.മുഖ്യമന്ത്രിക്കെതിരായ ഒരു കേസുകളിലും കേന്ദ്ര അന്വേഷണം നടക്കുന്നില്ലെന്നും എൽ.ഡി.എഫ് -എൻ.ഡി.എയുടെ സഖ്യകക്ഷി ആണെന്ന രീതിയിലാണ് കാര്യങ്ങളെന്നും ഡി.കെ. ശിവകുമാർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |