
ന്യൂഡൽഹി: സി.ബി.എസ്.ഇ 12-ാം ക്ളാസ് ഉത്തരക്കടലാസ് പരിശോധനയ്‌ക്കും പുനർമൂല്യനിർണയത്തിനും അപേക്ഷിക്കാനുള്ള പോർട്ടൽ ജൂൺ ഒന്നു മുതൽ പ്രവർത്തനക്ഷമമാകും. അന്നു മുതൽ അപേക്ഷിക്കാം. പോർട്ടൽ ഇന്നലെ മുതൽ നിലവിൽ വരുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. ഉത്തരക്കടലാസുകളുടെ സ്കാൻ ചെയ്ത പകർപ്പുകൾ ലഭിച്ച വിദ്യാർത്ഥികൾക്ക് മാത്രമേ പുനർമൂല്യനിർണയത്തിനുള്ള പോർട്ടലിൽ പ്രവേശിക്കാനാകൂ. സ്‌കാൻ ചെയ്‌ത ഉത്തരക്കടലാസുകളിൽ പ്രശ്‌നമുണ്ടെന്ന പരാതിയെ തുടർന്ന് സി.ബി.എസ്.ഇ 24 മണിക്കൂർ ഹെൽപ് ലൈൻ നമ്പരും ഇ-മെയിൽ വിലാസവും പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾക്ക് 1800 11 8004 എന്ന ടോൾ ഫ്രീ നമ്പരിലോ, resultcbse2026@cbseshiksha.in എന്ന ഇ-മെയിലിലോ ബന്ധപ്പെടാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |