SignIn
Kerala Kaumudi Online
Saturday, 30 May 2026 4.07 AM IST

ബഡ്ജറ്റിൽ ജീവനക്കാർക്കായി വിസ്മയങ്ങൾ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി

p

തിരുവനന്തപുരം: യു.ഡി.എഫ് സർക്കാരിന്റെ ആദ്യ ബഡ്ജറ്റിൽ തന്നെ ജീവനക്കാർക്ക് ഗുണകരമായ വിസ്മയങ്ങൾ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കേരള എൻ.ജി.ഒ അസോസിയേഷന്റെ 51ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ 10വർഷത്തേതു പോലെ ജീവനക്കാരുടെ ആനുകൂല്യങ്ങൾ നിഷേധിക്കുന്ന നിലപാട് ആയിരിക്കില്ല യു.ഡി.എഫ് സർക്കാരിന്റേത്. സിവിൽ സർവീസ് മേഖല ഉടച്ചുവാർക്കും. പരിഷ്‌കരണം മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ആരംഭിച്ച് സംസ്ഥാന വ്യാപകമായി നടപ്പിലാക്കും. കേരള സെക്രട്ടേറിയറ്റിനെ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ചതാക്കിത്തീർക്കും. ഔദ്യോഗിക തലത്തിലെ തട്ടുകൾ കുറയ്ക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും മാസത്തിൽ കൂടുതൽ ദിവസങ്ങളിലും തിരുവനന്തപുരത്ത് താമസിച്ച് ഫയലുകൾ സമയബന്ധിതമായി തീർപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിനിധി സമ്മേളനം മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. വനിതാ സമ്മേളനം ജെബിമേത്തർ എം.പി ഉദ്ഘാടനം ചെയ്തു. മന്ത്രിമാരായ ബിന്ദു കൃഷ്ണ. ടി.സിദ്ദിഖ്, എം.എൽ.എമാരായ ഷാനിമോൾ ഉസ്മാൻ, രമ്യ ഹരിദാസ്, മുൻ മന്ത്രി വി.എസ്.ശിവകുമാർ എന്നിവർ സംസാരിച്ചു. അസോസിയേഷൻ പ്രസിഡന്റ് എ.എം. ജാഫർഖാൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ.പി. സുനിൽ സ്വാഗതവും വി.പി. ബോബിൻ നന്ദിയും പറഞ്ഞു.

മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ​ ​പോ​സ്റ്റ്:​ ​പ്രി​ൻ​സി​പ്പ​ലി​ന് ​സ​സ്പെ​ൻ​ഷൻ

ആ​റ്റി​ങ്ങ​ൽ​ ​:​ ​മു​ഖ്യ​മ​ന്ത്രി​ ​വി.​ഡി.​ ​സ​തീ​ശ​നെ​ ​ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​ ​പോ​സ്റ്റി​ട്ട് ​അ​ധി​ക്ഷേ​പി​ക്കു​ക​യും​ ​എ​ഡി​റ്റ് ​ചെ​യ്ത​ ​ചി​ത്രം​ ​പ്ര​ച​രി​പ്പി​ക്കു​ക​യും​ ​ചെ​യ്തെ​ന്ന​ ​പ​രാ​തി​യെ​ ​തു​ട​ർ​ന്ന് ​ആ​റ്റി​ങ്ങ​ൽ​ ​ഗ​വ.​ ​മോ​ഡ​ൽ​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​സ്‌​കൂ​ൾ​ ​പ്രി​ൻ​സി​പ്പ​ൽ​ ​ജ​വാ​ദ് ​സു​ബൈ​റി​നെ​ ​സ​സ്പെ​ൻ​ഡ് ​ചെ​യ്തു.​ ​കി​ളി​മാ​നൂ​ർ​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​നേ​താ​വ് ​അ​ഖി​ൽ​ ​എ.​പി.​ ​ന​ൽ​കി​യ​ ​പ​രാ​തി​യു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ജ​വാ​ദ് ​സു​ബൈ​റി​നെ​തി​രെ​ ​പൊ​ലീ​സ് ​എ​ഫ്.​ഐ.​ആ​ർ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്‌​തി​രു​ന്നു.​ ​വി​ര​മി​ക്കാ​ൻ​ ​വെ​റും​ ​ര​ണ്ട് ​ദി​വ​സം​ ​മാ​ത്രം​ ​ബാ​ക്കി​ ​നി​ൽ​ക്കെ​യാ​ണ് ​ന​ട​പ​ടി

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA