SignIn
Kerala Kaumudi Online
Saturday, 06 June 2026 4.54 AM IST

മുഖ്യമന്ത്റിയെ സന്ദർശിച്ച് സ്വാമി ശുഭാംഗാനന്ദ

swami-subhamgananda

തിരുവനന്തപുരം: ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ മുഖ്യമന്ത്റി വി.ഡി.സതീശനെ സന്ദർശിച്ചു. മുഖ്യമന്ത്റിയുടെ ഓഫീസിൽ കൂടിക്കാഴ്ച നടത്തി. ശിവഗിരിമഠത്തിന്റെ ഭൗതിക സാഹചര്യങ്ങൾ വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സർക്കാരിന്റെ ഭാഗത്തു നിന്നുളള സഹകരണം സ്വാമി ശുഭാംഗാനന്ദ അഭ്യർത്ഥിച്ചു. അനുഭാവപൂർവ്വം ഇക്കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്റി ഉറപ്പു നൽകി. ശിവഗിരി മഠം പ്രസിദ്ധീകരിച്ച ശ്രീനാരായണ ഗുരുവിന്റെ വിശ്വമതാദർശം എന്ന ഗ്രന്ഥം സ്വാമി ശുഭാംഗാനന്ദ മുഖ്യമന്ത്റിക്ക് സമ്മാനിച്ചു.

ഫോട്ടോ: മുഖ്യമന്ത്റി വി.ഡി.സതീശനെ സന്ദർശിച്ച ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ശ്രീനാരായണഗുരുവിന്റെ വിശ്വമതാദർശം എന്ന ഗ്രന്ഥം അദ്ദേഹത്തിന് നൽകുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA