SignIn
Kerala Kaumudi Online
Saturday, 30 May 2026 4.07 AM IST

ഗവർണർക്കൊപ്പം സഭയിൽ പ്രവേശിച്ച് ഡി.ജി.പി, സ്പീക്കറോട് ഖേദം പ്രകടിപ്പിച്ചു

a

തിരുവനന്തപുരം: ‌നയപ്രഖ്യാപന പ്രസംഗം നടത്താനെത്തിയ ഗവർണർ ആർ.വി. ആർലേക്കർക്കൊപ്പം നിയമസഭാ ഹാളിൽ പ്രവേശിച്ച പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ, പ്രോട്ടോക്കോൾ ലംഘിച്ചതിന് പിന്നീട് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനെക്കണ്ട് ഖേദമറിയിച്ചു. ഗവർണറെ സഭാകവാടത്തിൽ സ്വീകരിക്കാൻ ഡി.ജി.പിയുമുണ്ടായിരുന്നു. ഗവർണർക്കൊപ്പം അബദ്ധത്തിൽ നിയമസഭാ ഹാളിൽ കയറുകയായിരുന്നെന്ന് സ്പീക്കറെ ഡി.ജി.പി അറിയിച്ചു.

ഗവർണർക്കൊപ്പം ഡി.ജി.പി സഭയ്ക്കുള്ളിലേക്ക് വരുന്നത് പ്രോട്ടോക്കോൾ ലംഘനമാണെന്നും പതിവില്ലാത്ത കീഴ്‌വഴക്കമാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയനാണ് സ്പീക്കറുടെ ശ്രദ്ധയിൽപെടുത്തിയത്. നിയമസഭയ്ക്കുള്ളിൽ പ്രവേശിക്കാൻ ഡി.ജി.പിക്ക് അനുമതിയില്ലാത്തതാണ്. മുഖ്യമന്ത്രി വി.ഡി.സതീശനും ഇക്കാര്യം ചൂണ്ടിക്കാട്ടിയതോടെ ഡി.ജി.പി മറ്റൊരു വഴിയിലൂടെ സഭയ്ക്ക് പുറത്തേക്ക് പോയി.

അശ്രദ്ധ കൊണ്ടാവാം ഡി.ജി.പി സഭയ്ക്കുള്ളിൽ പ്രവേശിച്ചതെന്നായിരുന്നു സ്പീക്കറുടെ നിലപാട്. മുൻപില്ലാത്ത കീഴ്‌വഴക്കമാണെന്നും ഡി.ജി.പിക്ക് അറിയാതെ സംഭവിച്ചതാവാമെന്നും നയ പ്രഖ്യാപന പ്രസംഗത്തിനുശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ പിണറായി വിജയൻ പറഞ്ഞു. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗ ദിവസം മാത്രമാണ് ചീഫ് സെക്രട്ടറിയും ഗവർണറുടെ സെക്രട്ടറിയും നിയമസഭയ്ക്കുള്ളിൽ പ്രവേശിക്കാറുള്ളത്. ഇരുവർക്കും നിയമസഭാ സെക്രട്ടറിക്കൊപ്പം ഇരിപ്പടവും നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: DGP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA