
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിലടക്കം നടത്തിയ റെയ്ഡിനെക്കുറിച്ച് ഇ.ഡിയുടെ ഭാഗത്തുനിന്ന് അറിയിപ്പൊന്നും ലഭിച്ചിരുന്നില്ലെന്ന് ഡി.ജി.പി റവാഡ ചന്ദ്രശേഖർ. അധിക സുരക്ഷയും ആവശ്യപ്പെട്ടിരുന്നില്ല. റെയ്ഡ് വിവരം രാവിലെ അറിഞ്ഞപ്പോൾ പൊലീസിനെ അയച്ചു. ആവശ്യത്തിനു പൊലീസ് ഉണ്ടായിരുന്നു. ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ജാമ്യമില്ലാ വകുപ്പു ചുമത്തും. ഇടുങ്ങിയ വഴിയിൽ വച്ച് പൊലീസിനെ മറികടന്ന് ആൾക്കൂട്ടം ഇ.ഡി ഉദ്യോഗസ്ഥരുടെ കാർ ആക്രമിക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |