
തിരുവനന്തപുരം: കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ വിശിഷ്ട വ്യക്തികൾക്കുള്ള സീനിയർ ഫെല്ലോഷിപ്പിന് എഴുത്തുകാരനും പ്രഭാഷകനുമായ ഡോ.എ.എം.ഉണ്ണികൃഷ്ണൻ അർഹനായി. 'ചട്ടമ്പിസ്വാമികളുടെ ഗദ്യസംഭാവനകൾ' എന്ന വിഷയത്തിലെ പഠനത്തിനാണ് ഫെല്ലോഷിപ്പ്. കേരള സർവകലാശാലയിൽ മലയാളം സീനിയർ പ്രൊഫസറും ഫാക്കൽറ്റി ഓഫ് ഓറിയന്റൽ സ്റ്റഡീസ് ഡീനുമായി പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ എമരിറ്റസ് പ്രൊഫസറാണ്. ചിതയും ചിദാകാശവും, നവീനോത്തര നിരൂപണം, മഹിതമലയാളം, ഭാഷയിൽ മലയാളിയുടെ ജീവിതം, ചട്ടമ്പിസ്വാമിയുടെ ജ്ഞാനലോകങ്ങൾ തുടങ്ങി സാഹിത്യ വിമർശനം, ജീവചരിത്രം, സംസ്‌കാരചരിത്രം എന്നിവയിൽ 21 കൃതികളുടെ കർത്താവാണ്. ചട്ടമ്പിസ്വാമി പഠനങ്ങൾ, ചട്ടമ്പിസ്വാമി സാഹിത്യസർവസ്വം, മലയാള ഭാഷാപഠനങ്ങൾ, നവസംസ്‌കാര സിദ്ധാന്തങ്ങൾ ഉൾപ്പെടെ 24 കൃതികളുടെ എഡിറ്ററുമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |