
തിരുവനന്തപുരം:യു.ഡി.എഫ്.സർക്കാർ അധികാരത്തിലേറി രണ്ടുമാസത്തിനുള്ളിൽ മൂന്നാമത്തെ ഐ.എ.എസ്.അഴിച്ചുപണി.
അന്തർ സംസ്ഥാന ജലതർക്കങ്ങളുടെ ചുമതല ഡൽഹി റസിഡന്റ് കമ്മിഷണറായ മുതിർന്ന ഐ.എ.എസ്. ഓഫീസർ പുനീത് കുമാറിന് നൽകി. എൻ.പ്രശാന്തിന് യുവജനക്ഷേമ വകുപ്പിന്റെ സ്വതന്ത്ര ചുതല നൽകി. ആഭ്യന്തരവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി മിൻഹാജ് ആലത്തിന് കീഴിൽ യുവജനക്ഷേമ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായിരുന്നു പ്രശാന്ത്. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ഷർമിള മേരി ജോസഫിന് ആയുഷിന്റെ ചുമതലയും നൽകി.ജലവിഭവവകുപ്പിന് പുറമെ സ്പെഷ്യൽ സെക്രട്ടറി എസ്.സുഹാസിന് കെ.ഐ.ഐ.ഡി.സിയുടെ എം.ഡി.ചുമതലയും നൽകി.
വാട്ടർ അതോറിറ്റി എം.ഡിയായ കെ.ഇംബശേഖറിനെ മാറ്റി.സാംസ്ക്കാരികവകുപ്പ് ഡയറക്ടർ, സഹകരണ രജിസ്ട്രാർ എന്നിവയാണ് ഇംബശേഖറിന്റെ പുതിയ ചുമതല.സഹകരണ രജിസ്ട്രാറായിരുന്ന എസ്.പ്രേംകൃഷ്ണയാണ് പുതിയ വാട്ടർ അതോറിറ്റി എം.ഡി.കൃഷിവകുപ്പ് ഡയറക്ടർ വി.ശ്രീരാമിനെ കെ.എ.എസ്.ഇ.യുടെ എം.ഡി.ചുമതലയും ഏൽപിച്ചു.കെ.എ.എസ്.ഇ.യുടെ എം.ഡി.ആയിരുന്ന സുഫിയാൻ അഹമ്മദിനെ നഗരകാര്യവകുപ്പിലേക്ക് മാറ്റി.സ്മാർട്ട് സിറ്റി പദ്ധതി സി.ഇ.ഒ.ചുമതലയും നൽകി.ഹൗസിംഗ് വകുപ്പ് കമ്മിഷണർ അലക്സ് വർഗീസ് തീരദേശപരിപാലനവകുപ്പ് ഡയറക്ടറുടെ ചുമതലയും കൂടി നൽകി.പട്ടികജാതി പട്ടികവർഗ വകുപ്പ് ഡയറക്ടർ തസ്തികയിൽ നിന്ന് ഡി.ധർമ്മലശ്രീയെ തദ്ദേശവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയാക്കി. ഖരമാലിന്യസംസ്ക്കരണത്തിന്റെ ചുമതലയും ഉണ്ടാകും.ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായിരുന്ന സൂരജ് ഷാജിയെ അർബൻ മിഷൻ ഡയറക്ടർ തസ്തികയിലേക്ക് മാറ്റി. ഭക്ഷ്യസിവിൽ സപ്ളൈസ് കമ്മിഷണർ കെ.ഹിമയ്ക്ക് പട്ടികജാതി വകുപ്പ് ഡയറക്ടറുടെ അധികചുമതല കൂടി നൽകി.പഞ്ചായത്ത് ഡയറക്ടർ അപൂർവ്വ ത്രിപാഠിക്ക് ഇൻഫർമേഷൻ കേരള മിഷൻ പ്രൊജക്ട് ഡയറക്ടറുടെ ചുമതല കൂടി നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |