SignIn
Kerala Kaumudi Online
Saturday, 15 August 2026 1.35 AM IST

ഓണാവധി:  കേരളത്തിലേക്ക് കർണ്ണാടകയുടെ 150 ബസ്

b


തിരുവനന്തപുരം: ഓണാവധിയിലെ തിരക്ക് പരിഗണിച്ച് കർണ്ണാടകയിൽ നിന്ന് കേരളത്തിലേക്ക് കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ 150 ബസ് സർവീസ് നടത്തും. 21 മുതൽ 25 വരെയാണ് അവിടെ നിന്ന് കേരളത്തിലേക്കുള്ള സർവീസ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഇവിടെ നിന്ന് കർണ്ണാടകയിലേക്കുള്ള മടക്ക സർവീസുകൾ 27 മുതൽ 30 വരെയുള്ള ദിവസങ്ങളിലുമായാണ് ക്രമീകരിച്ചിരിക്കുന്നത്.

കൂടുതൽ ബസ് സർവീസ് നടത്തണമെന്ന കെ.സി വേണുഗോപാൽ എം.പിയുടെ നിർദ്ദേശം പരിഗണിച്ചാണ് കർണാടക ഗതാഗതമന്ത്രി ബി.എസ് ബൈരതി സുരേഷ് ഉത്തരവ് നൽകിയത്.

ബംഗ്ളുരുവിൽ നിന്ന് 60 ബസുകളാണ് ആദ്യം ഷെഡ്യൂൾ ചെയ്തിരുന്നത്. ട്രെയിനിൽ ടിക്കറ്റ് കിട്ടാത്ത സാഹചര്യവും സ്വകാര്യബസുകളുടെ അമിത ടിക്കറ്റ് നിരക്കും കേരളത്തിലേക്കുള്ള യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ബസ് സർവീസിന്റെ എണ്ണം വർദ്ധിപ്പിക്കാൻ കെ.സി വേണുഗോപാൽ ആവശ്യപ്പെട്ടത്. കോഴിക്കോട്,കോട്ടയം, പാലക്കാട്, തൃശൂർ, എറണാകുളം, ആലപ്പുഴ,കൊല്ലം, തിരുവനന്തപുരം, കാസർഗോഡ് എന്നീ ജില്ലകളിലേക്ക് ബസ് സർവീസ് നടത്തുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSRTC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA